കോഴിക്കോട്: മാങ്കാവ് ശ്മശാനത്തിന് സമീപം പുലര്‍ച്ചെ ടാങ്കര്‍ ലോറിയുമായി എത്തി കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ടാങ്കര്‍ ലോറി ഡ്രൈവര്‍ മലപ്പുറം പീടികപ്പടി പള്ളിപ്പുറം വീട്ടില്‍ മന്‍സൂര്‍ (25), സഹായികളായ എറണാകുളം വൈറ്റില കളപ്പുരക്കല്‍ പ്രസാദ് എന്ന ജയന്‍ (50), തമിഴ്നാട് സ്വദേശി ഗോവിന്ദ്രാജ് (32) എന്നിവരെയാണ് എസ്.ഐ എന്‍. സുബൈറിന്‍െറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ശ്മശാനത്തിന് സമീപമുള്ള ഓടയില്‍ മാലിന്യം തള്ളുന്നത് കണ്ട് നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൂവാട്ടുപറമ്പ് ഭാഗത്തുനിന്നുമുള്ള മാലിന്യമാണ് ലോറിയില്‍ ഇവിടെയത്തെിച്ചതെന്ന് പൊലീസ് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ഷഹീദ, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി. രാജീവന്‍ എന്നിവര്‍ സംഭവസ്ഥലത്തത്തെി. രണ്ടു വര്‍ഷമായി സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശമാണിത്. മാങ്കാവ് റോഡില്‍ ഒരു വശത്തെ ഓടയിലും മറുവശത്തെ മഞ്ചക്കല്‍ തോട്ടിലുമാണ് കക്കൂസ് മാലിന്യം സ്ഥിരമായി ഒഴുക്കിവിടുന്നത്. രാത്രിയില്‍ ഇതിനായി നിരവധി വാഹനങ്ങള്‍ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലാഴി, പൂവാട്ടുപറമ്പ് എന്നിവിടങ്ങളില്‍നിന്നുള്ള ആശുപത്രികളില്‍നിന്നും ഫ്ളാറ്റില്‍നിന്നുമാണ് മാലിന്യം കൊണ്ടുവരുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികള്‍ രാത്രി കാവലിരിക്കാറുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു ലോഡ് കൊണ്ടുവന്നു തള്ളിയതിനുശേഷമാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ എത്തിയ മാലിന്യലോറി നാട്ടുകാര്‍ തടയാന്‍ ശ്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച ലോറിക്കാര്‍ ഒരു ഗുഡ്സ് ഓട്ടോ മറിച്ചിടുകയും ചെയ്തിരുന്നു. മാലിന്യം തള്ളുന്നത് നിരീക്ഷിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് നോക്കി ആദ്യം ഒരു വാഹനമത്തെുകയും ആരുമില്ളെന്ന് ഉറപ്പുവരുത്തിയതിനുശേഷം ടാങ്കര്‍ ലോറിയും ഒന്നോ രണ്ടോ എസ്കോര്‍ട്ടിങ് വാഹനവും എത്തുകയുമാണ് പതിവ്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി നിരവധി തവണ കോര്‍പറേഷനിലെ ആരോഗ്യവിഭാഗത്തിലും മറ്റും പരാതി നല്‍കിയിട്ടും നടപടിയൊന്നുമായില്ല. ഓടയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍ മുകളില്‍ ബ്ളീച്ചിങ് പൗഡര്‍ ഇട്ട് താല്‍ക്കാലിക നടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതര്‍. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത് അവസാനിപ്പിക്കാനായി സി.സി.ടി.വി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.