മെഡിക്കല്‍ ഷോപ്പിനുനേരെ അക്രമം; എസ്.ഐ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: നഗരസഭ പുതിയ ബസ്സ്റ്റാന്‍ഡിലെ മെഡിക്കല്‍ ഷോപ്പിനുനേരെ അക്രമം. ഷോപ്പിലെ ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ആറേകാലിനാണ് സംഭവം. ഒരു സംഘം ബസ്സ്റ്റാന്‍ഡിലെ അനക്സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി മെഡിക്കല്‍സിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവമറിഞ്ഞത്തെിയ പൊലീസിനെയും സംഘം ആക്രമിച്ചു. ട്രാഫിക് എസ്.ഐ എം.പി. സുരേഷ് ബാബു, എ.എസ്.ഐ എം. ദിലീഫ്, സി.പി.ഒമാരായ മധുസൂദനന്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാരായ എം.പി. രവി, അനിത, രഞ്ജിത് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമല്ല. ആക്രമണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ വ്യാപാരികളുടെ കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. ആക്രമണത്തില്‍ കൊയിലാണ്ടി മര്‍ച്ചന്‍റ്സ് അസോസിയേഷന്‍,കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.അക്രമത്തില്‍ വ്യാപാരികളുടെ കോഓഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിന് കെ.പി. ശ്രീധരന്‍, മാണിയോത്ത് മൂസ, ടി.പി. ബഷീര്‍, എം.പി. കൃഷ്ണന്‍, കെ.കെ. നിയാസ്, ടി.പി. ഇസ്മാഈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.