കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനം ഇഴഞ്ഞുനീങ്ങുമ്പോഴും ഇടുങ്ങിയ റോഡിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഞായറാഴ്ച വൈകിട്ട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ബസ് സ്റ്റോപ്പിന് മുന്നില്‍ നിയന്ത്രണവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നടപ്പാതയിലേക്ക് കയറി. നഗരത്തിലേക്കുള്ള പ്രധാന വൈദ്യുതി ലൈനാണ് ഇതോടെ പൊട്ടിവീണത്. അപകടത്തില്‍ കോണ്‍ക്രീറ്റ് പോസ്റ്റും പൊട്ടിത്തകര്‍ന്ന് റോഡിലേക്ക് പതിച്ചു. ഭാഗ്യംകൊണ്ട് മാത്രമാണ് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. തിരക്കേറിയ റോഡില്‍ വൈകീട്ട് 5.30ഓടെയാണ് പാലാഴിയിലേക്ക് വിവാഹ പാര്‍ട്ടിയില്‍ ഉള്‍പെട്ട സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. കാറിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീഴാത്തതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായെങ്കിലും പൊലീസത്തെി ക്രെയ്ന്‍ ഉപയോഗിച്ച് പോസ്റ്റ് മാറ്റുകയായിരുന്നു. ലൈന്‍ പൊട്ടിയതോടെ നടക്കാവ് വരെയുള്ള ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുന$സ്ഥാപിച്ചത്. രാവിലെതന്നെ കെ.എസ്.ഇ.ബി അധികൃതരത്തെി പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചു. ഭൂഗര്‍ഭ വൈദ്യുതി കേബ്ളുകള്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അതിലൂടെ വിതരണം ആരംഭിച്ചിട്ടില്ല. ഓരോ ദിവസവും റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം പെരുകുമ്പോഴും അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം വേഗത്തിലാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്നതാണ് പ്രധാന ആരോപണം. ഏറ്റെടുത്ത സ്ഥലങ്ങളില്‍ അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് വൈദ്യുതി പോസ്റ്റുകളും മറ്റും മാറ്റി സ്ഥാപിച്ച് റോഡ് വികസിപ്പിക്കാനുള്ള നടപടിയെങ്കിലും അടിയന്തരമായി ഉണ്ടാകണം. ഇല്ളെങ്കില്‍ ഈ റോഡില്‍ ഇതുപോലെ അപകടങ്ങള്‍ തുടര്‍ക്കഥയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.