വേങ്ങേരി: വേങ്ങേരിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിന്. കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ കൂട്ടായ്മയാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. അതിനിടെ മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം കോംപ്ളക്സിനുള്ള കരടു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കോര്‍പറേഷന്‍ മേയര്‍ വെളിപ്പെടുത്തി. ജനങ്ങള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അത് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കാമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. കോര്‍പറേഷന്‍ പരിധിയിലെ മാളിക്കടവ് ഐ.ടി.ഐക്കു പിറകുവശം മുതല്‍ കൃഷ്ണന്‍നായര്‍ റോഡിന്‍െറ കിഴക്കുവശംവരെ 38 ഏക്കറോളം ഭൂമിയിലാണ് സ്റ്റേഡിയത്തിന് മാസ്റ്റര്‍ പ്ളാനിന്‍െറ കരട് തയാറായിരിക്കുന്നത്. ബൈപാസിനു ഭൂമി വിട്ടുനല്‍കിയവരുള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായിരിക്കയാണ്. കോര്‍പറേഷനിലെ 35, 36 വാര്‍ഡുകളിലായാണ് കരടു തയാറാക്കിയിരിക്കുന്നത്. നഗരവികസന പദ്ധതിയായി പ്രഖാപിച്ച് കേരള ടൗണ്‍പ്ളാന്‍ ആന്‍ഡ് കണ്‍ട്രി പ്ളാനിങ് ആക്ട് 2016 സെക്ഷന്‍ 36/3 പ്രകാരമാണ് കരടു തയാറാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവു പ്രകാരം കരടിനുവേണ്ടിയുള്ള ഗസറ്റ് പ്രസിദ്ധീകരണത്തിന് സര്‍ക്കാറിനുവേണ്ടി സ്പെഷല്‍ സെക്രട്ടറി ടി.പി. വിജയകുമാറാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ റീജ്യനല്‍ ടൗണ്‍ പ്ളാനറാണ് കരട് തയാറാക്കി കോര്‍പറേഷന് സമര്‍പ്പിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചാല്‍ പദ്ധതി നടപ്പാകും. ഇതിനെതിരെയാണ് നാട്ടുകാര്‍ ജനകീയ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ബൈപാസിന് 25 വര്‍ഷം മുമ്പ് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് രണ്ടുവര്‍ഷം മുമ്പാണ് നാമമാത്രമായ പണം കിട്ടിയതെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. ഇവര്‍ക്കാണ് വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണി. പ്രതിഷേധത്തെ തുടര്‍ന്ന് പല ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം പദ്ധതി മാറ്റി വേങ്ങേരിയിലത്തെുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. കരട് അംഗീകരിച്ചാല്‍ പദ്ധതി നടപ്പായില്ളെങ്കിലും തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്നും പിന്നീട് കൈമാറ്റത്തിനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കോ കഴിയില്ളെന്നും കുടുംബാംഗങ്ങള്‍ ഭയക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.