പാകം ചെയ്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും മത്സ്യക്കറി തിളക്കുന്നു

മുക്കം: പാകം ചെയ്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും മത്സ്യക്കറി തിളച്ചുകൊണ്ടിരിക്കുന്നു. മുക്കം നഗരസഭയിലെ കാതിയോട് പൈറ്റൂളി ലെവന്‍െറ വീട്ടില്‍ പാകം ചെയ്ത മത്സ്യക്കറിയാണ് രണ്ടു ദിവസം കഴിഞ്ഞിട്ടും ആവി പറക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഓമശ്ശേരിയില്‍നിന്നാണ് ലെവന്‍ അയല മത്സ്യം വാങ്ങിയത്. രാത്രി ലെവനും ഭാര്യ ജിഷിയും മത്സ്യക്കറിയും ചപ്പാത്തിയും കഴിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ പാത്രം തുറന്നുനോക്കുമ്പോഴാണ് കറി തിളച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. ഉടന്‍ അയല്‍വാസികളെ വിവരമറിയിച്ചു. പാത്രം തുറന്നുവെച്ചാല്‍ പതച്ച് പൊന്തുന്നതായും കുറച്ചുനേരം മൂടിവെച്ചാല്‍ വീണ്ടും തിളക്കുന്നതായും ലെവന്‍ പറഞ്ഞു. മത്സ്യം കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥമായിരിക്കാം പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നു. കോഴിക്കോട് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് സാമ്പിള്‍ അങ്ങോട്ട് എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.