എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന അര്‍ബുദ നിര്‍ണയ സംവിധാനം– മന്ത്രി

കോഴിക്കോട്: സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന അര്‍ബുദ നിര്‍ണയ യൂനിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ നടപ്പാക്കിയ സമഗ്ര കാന്‍സര്‍ ചികിത്സ പദ്ധതിയുടെ ‘ജീവനം’ മൂന്നാംഘട്ടത്തിന്‍െറയും ഡ്രഗ് ബാങ്കിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാന്‍സര്‍ ഭയാനകമായ രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം കണ്ടത്തൊന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മലബാര്‍ കാന്‍സര്‍ സെന്‍ററിനെ പൂര്‍ണമായും സൗജന്യ ചികിത്സ ലഭിക്കുന്ന കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഇതിനായി 152 പി.എച്ച്.സികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതോടൊപ്പം ജില്ലാ ആശുപത്രികളില്‍ മള്‍ട്ടി സ്പെഷാലിറ്റി സൗകര്യങ്ങളൊരുക്കും -മന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍ധന രോഗികള്‍ക്കുള്ള കുടുംബശ്രീ സി.ഡി.എസിന്‍െറ ചികിത്സ സഹായം മന്ത്രി മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗം മേധാവി ഡോ. അജയകുമാറിന് കൈമാറി. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് അധ്യക്ഷത വഹിച്ചു. സ്ത്രീകളില്‍ വ്യാപിച്ചു വരുന്ന ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം എന്നീ രോഗലക്ഷണങ്ങളുള്ളവരെ നേരത്തെ തന്നെ കണ്ടത്തെി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ‘ജീവനം’ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ മെംബര്‍ സെക്രട്ടറി എം.വി. റംസി ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, ടി.വി. ലളിതപ്രഭ, സി. അബ്ദുറഹ്മാന്‍, എം.എം. പത്മാവതി, എ.കെ. പ്രേമജം, ഡി. കൃഷ്ണനാഥ പൈ, കെ. ജമീല, ടി.പി. സതീശന്‍, സെയ്ദ് അക്ബര്‍ ബാദുഷാഖാന്‍, കെ. ബീന, പ്രമീളദേവദാസ് എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അനിത രാജന്‍ സ്വാഗതവും പി.പി. ഷീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.