കോഴിക്കോട്: ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ പണത്തിനായുളള കാത്തിരിപ്പ് പ്രതിഷേധത്തിലേക്ക് വഴിമാറുന്നു. ജില്ലയിലെ പേരാമ്പ്ര സിന്‍ഡിക്കേറ്റ് ബാങ്ക്, വിലങ്ങാട് ഗ്രാമീണ്‍ ബാങ്ക് എന്നിവ ജനം പൂട്ടിയ സംഭവം നല്‍കുന്ന സൂചനയിതാണ്. നാലുദിവസം കാത്തുനിന്നിട്ടും പണം ലഭിക്കാതിരുന്നവരാണ് ബാങ്ക് പൂട്ടിയിടുന്ന നടപടിയിലേക്ക് നീങ്ങിയത്. രണ്ടു ദിവസത്തെ ബാങ്ക് അവധിയും ഹര്‍ത്താലും കഴിഞ്ഞ് ബാങ്കുകളില്‍ എത്തിയവരെകൊണ്ട് ചൊവ്വാഴ്ച ബാങ്കുകള്‍ തിങ്ങിനിറഞ്ഞു. എസ്.ബി.ഐ, എസ്.ബി.ടി തുടങ്ങിയ ബാങ്കുകളില്‍ മാത്രമേ പണമുണ്ടായിരുന്നുള്ളൂ. ഈ ബാങ്കുകളുമായി ലിങ്ക് ചെയ്താണ് സ്വകാര്യ ബാങ്കുകള്‍ക്ക് പണം കൈമാറിയിരുന്നത്. പണമിടപാടില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് പൊതുമേഖല ബാങ്കുകള്‍ക്ക് സ്വന്തം നിലക്കുതന്നെ പണം കണ്ടത്തൊന്‍ കഴിയാതെവന്നതോടെ ചെറുബാങ്കുകള്‍ക്ക് തീരെ പണം ലഭിക്കാതെയായി. എസ്.ബി.ടിയുമായി ലിങ്ക് ചെയ്തതാണ് ഗ്രാമീണ്‍ ബാങ്ക്. സിന്‍ഡിക്കേറ്റ് ബാങ്കിന് സ്വന്തം ചെസ്റ്റ് ഉണ്ടെങ്കിലും പണം തിങ്കളാഴ്ചതന്നെ തീര്‍ന്നിരുന്നു. പണമിടപാടില്‍ വന്ന മാറ്റമാണ് ബാങ്കുകളെ പ്രതിസന്ധിയിലേക്ക് നയിച്ചത്. നവംബര്‍ 24 വരെ പഴയ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നതിന്‍െറ തിരക്കായിരുന്നു ബാങ്കുകളില്‍. ഇതോടെ നിക്ഷേപം പലമടങ്ങ് വര്‍ധിച്ചു. എന്നാല്‍, ചൊവ്വാഴ്ച മുതല്‍ 90 ശതമാനം ഇടപാടുകളും പണം പിന്‍വലിക്കാനായിരുന്നുവെന്ന് എസ്.ബി.ടി മുഖ്യശാഖയിലെ അധികൃതര്‍ പറഞ്ഞു. പെന്‍ഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് എത്തിയവരായിരുന്നു ഏറെപേരും. ഇവിടെ 626 പേരാണ് ഇടപാടിന് വേണ്ടി ടോക്കണ്‍ എടുത്തത്. വൈകീട്ട് മൂന്നരവരെ സമയം ഉണ്ടെങ്കിലും ഇടപാടുകാരുടെ തിരക്കും പണത്തിന്‍െറ കുറവും കാരണം ഒന്നരയോടെ ടോക്കണ്‍ നല്‍കുന്നത് നിര്‍ത്തേണ്ടിവന്നു. ടോക്കണ്‍ തുടര്‍ന്നാല്‍ രാത്രി വൈകുവോളം ബാങ്ക് പ്രവര്‍ത്തിക്കേണ്ട അവസ്ഥയായിരുന്നു. ഇടപാടിന് എത്തിയ മിക്കവരും പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24000 രൂപയുമായാണ് മടങ്ങിയത്. രണ്ടായിരം രൂപ മാത്രമാണ് ലഭ്യമായിരുന്നത്. ഇതര ബ്രാഞ്ചുകളില്‍നിന്ന് തരപ്പെടുത്തിയാണ് ബാങ്കുകള്‍ ചൊവ്വാഴ്ച പ്രശ്നം തരണം ചെയ്തത്. ബുധനാഴ്ച റിസര്‍വ് ബാങ്കില്‍നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകള്‍. ഇത് ഉണ്ടായില്ളെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാവും. വ്യാഴാഴ്ചയാണ് മിക്ക ബാങ്കുകള്‍ക്കും ആര്‍.ബി.ഐയില്‍നിന്ന് അവസാനമായി പണം ലഭിച്ചത്. അടുത്ത ദിവസങ്ങളില്‍ പെന്‍ഷന്‍, ശമ്പളം എന്നിവക്കായി പണത്തിന്‍െറ ആവശ്യം നാലിരട്ടി വര്‍ധിക്കും. ദക്ഷിണ കേരളത്തിലെ ജില്ലകളില്‍ വലിയ ബുദ്ധിമുട്ടില്ലാതെ പണം ലഭിക്കുന്നുണ്ടെങ്കിലും മലബാറിലാണ് ബാങ്കുകള്‍ക്ക് പണത്തിന് വന്‍തോതില്‍ ക്ഷാമം അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.