ആവേശമായി ഓഫ് റോഡ് ഡ്രൈവ് മത്സരം

കൊടിയത്തൂര്‍: ചെറുവാടി പഴംപറമ്പില്‍ നടന്ന ഓഫ് റോഡ് ഡ്രൈവ് മത്സരം കാണികള്‍ക്ക് ആവേശമായി. ചാടിയും ചരിഞ്ഞും വട്ടംകറങ്ങിയും കൂറ്റന്‍ പാറക്കെട്ടുകളിലൂടെ നിഷ്പ്രയാസം വാഹനങ്ങള്‍ കുതിക്കുമ്പോള്‍ കാണികള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ചെറുവാടി അഡ്വഞ്ചര്‍ ക്ളബും ഇറം മോട്ടോഴ്സും ചേര്‍ന്നാണ് ഓഫ് റോഡ് ഡ്രൈവ് മത്സരം സംഘടിപ്പിച്ചത്. ‘ഗ്രേറ്റ് മഡ് എസ്കേപ് ഓഫ് റോഡ് ചാലഞ്ച്’ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി മുപ്പത്തഞ്ചിലധികം ടീമുകള്‍ പങ്കെടുത്തു. മത്സരം വീക്ഷിക്കുന്നതിനായി ആയിരക്കണക്കിന് പേര്‍ രാവിലെ തന്നെ എത്തിയിരുന്നു. മത്സരങ്ങള്‍ ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം, ഒളിമ്പിക് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ പി. ഹംസ എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. മത്സരത്തിന് മുന്നോടിയായി ചെറുവാടി അങ്ങാടിയില്‍ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍ പാലാ സ്വദേശി ജോസ് ചീരംകുഴി ഒന്നാം സ്ഥാനവും അതുല്‍ കോതമംഗലം, മനു ജോയ് ആലുവ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്‍റ് സി. ചാത്തുണ്ണി, ഹീറാ മോട്ടോഴ്സ് ഉടമ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.വി. അബ്ദുറഹിമാന്‍, ടി.പി.സി. മുഹമ്മദ്, മോയന്‍ കൊളക്കാടന്‍,കെ.വി. സലാം, റസാഖ് കൊടിയത്തൂര്‍, ഗുലാം ഹുസൈ്സന്‍ എന്നിവര്‍ സംസാരിച്ചു. റിയാസ് അല്‍ത്താഫ് സലിം, ആരിഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.