കൊടുവള്ളി: കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെയും വില്‍പനക്കാരുടെയും സംഘങ്ങള്‍ വീണ്ടും സജീവമായി. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കൊടുവള്ളിയില്‍ എത്തുന്നത്. പൂനൂര്‍ പുഴയുടെ വിവിധ കടവുകള്‍, കൊടുവള്ളി മാര്‍ക്കറ്റ് റോഡിലെ നിര്‍മാണത്തിലിരിക്കുന്നതും തുറന്നുപ്രവര്‍ത്തിക്കാത്തതുമായ ചില കെട്ടിടങ്ങള്‍, ഹൈസ്കൂള്‍ റോഡിലെ പഴയ എല്‍.പി സ്കൂള്‍ കെട്ടിടം എന്നിവിടങ്ങളിലാണ് സംഘങ്ങള്‍ ഒത്തുചേര്‍ന്ന് ലഹരിവസ്തുക്കള്‍ വില്‍പന നടത്തുകയും കൈമാറുകയും ചെയ്യുന്നത്. രാത്രിസമയങ്ങളില്‍ കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും വീടുകളില്‍ മോഷണശ്രമങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊലീസിന് നാട്ടുകാര്‍ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും തടയുന്നതിന് പൊലീസ് എക്സൈസ് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.