മാവൂര്‍: കറന്‍സി പിന്‍വലിച്ചതിലൂടെ രാജ്യത്ത് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനായില്ളെങ്കില്‍ അതോടെയൊടുങ്ങും നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തിന്‍െറ ഭാഗമായി മാവൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പ്രവര്‍ത്തകരോ അനുഭാവികളോ ആയ മുതലാളിമാരുടെ കൈവശമുണ്ടായിരുന്ന കള്ളപ്പണമടക്കം ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്ന് ഉറപ്പാക്കിയശേഷമാണ് മോദി കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. മോദി നടപ്പാക്കുന്ന നയങ്ങളെല്ലാം അപകടകരമാണ്. ഇതിന് അദ്ദേഹം അനുഭവിക്കുകതന്നെ ചെയ്യും. മന്‍മോഹന്‍സിങ് നടപ്പാക്കിയ തെറ്റായ നയങ്ങളില്‍ വര്‍ഗീയത കൂടി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ബീഭത്സമാക്കുകയാണ് നരേന്ദ്ര മോദിയെന്നും സുധാകരന്‍ പറഞ്ഞു. ഏരിയ സെക്രട്ടറി ടി. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. ലോക്കല്‍ കമ്മിറ്റി അംഗം എം.പി. അശോകന്‍ അധ്യക്ഷതവഹിച്ചു. നാസര്‍ കൊളായി, കെ.എം. ചന്ദ്രശേഖരന്‍, ടി. യശോദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. വേങ്ങേരി: ഐക്യ കേരളപിറവിയുടെ അറുപതാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സി.പി.എം വേങ്ങേരി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. വേങ്ങേരി യു.പി.സ്കൂളില്‍ നടന്ന സംഗമം ജില്ല കമ്മിറ്റി അംഗം ടി.കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ. സദാശിവന്‍, കെ. കിഷോര്‍, കൗണ്‍സിലര്‍മാരായ കെ. രതീദേവി, യു. രജനി തുടങ്ങിയവര്‍ സംബന്ധിച്ചു. ലോക്കല്‍ സെക്രട്ടറി കെ. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.