കുന്ദമംഗലം ഉപജില്ല സ്കൂള്‍ കലോത്സവം: ഹയര്‍സെക്കന്‍ഡറിയില്‍ ആര്‍.ഇ.സി, ഹൈസ്കൂള്‍ വിഭാഗത്തില്‍ കുന്ദമംഗലം ചാമ്പ്യന്മാര്‍

കുന്ദമംഗലം: കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 150 പോയന്‍േറാടെ ചാത്തമംഗലം ആര്‍.ഇ.സി ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 134 പോയന്‍റുമായി കുന്ദമംഗലം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 160 പോയന്‍റ് നേടി കുന്ദമംഗലം എച്ച്.എസ്.എസ് ചാമ്പ്യന്മാരായപ്പോള്‍ 123 പോയന്‍റുമായി പയമ്പ്ര ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തത്തെി. യു.പി വിഭാഗത്തില്‍ 71 പോയന്‍റ് നേടിയ ചാത്തമംഗലം എ.യു.പി സ്കൂള്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയപ്പോള്‍ 67 പോയന്‍റുള്ള കുരുവട്ടൂര്‍ എ.യു.പി സ്കൂള്‍ രണ്ടാം സ്ഥാനം നേടി. എല്‍.പി വിഭാഗത്തില്‍ 47 പോയന്‍റുമായി ചാത്തമംഗലം ജി.എല്‍.പി സ്കൂള്‍ ഒന്നാം സ്ഥാനവും 45 പോയന്‍റുമായി പറമ്പില്‍ക്കടവ് എ.എം.യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ 93 പോയന്‍റുമായി കുന്ദമംഗലം എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും 73 പോയന്‍റുമായി കാരന്തൂര്‍ മര്‍കസ് ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തുമത്തെി. എല്‍.പി, യു.പി വിഭാഗങ്ങളില്‍ ചൂലാംവയല്‍ മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ ചാമ്പ്യന്മാരായപ്പോള്‍ യഥാക്രമം കാരന്തൂര്‍ എ.എം.എല്‍.പി സ്കൂളും പിലാശ്ശേരി എ.യു.പി സ്കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃതോത്സവത്തില്‍ ചാത്തമംഗലം ആര്‍.ഇ.സി ഗവ. എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കുന്ദമംഗലം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യഹരിദാസ് സമ്മാനദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. വിദ്യാധരന്‍ നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.