ചേന്ദമംഗല്ലൂര്‍: ജില്ലക്കകത്തും പുറത്തും എന്ത് ദുരന്തമുണ്ടായാലും ആരുടെയും വിളി കാക്കാതെ അപകട സ്ഥലത്തത്തെി സ്തുത്യര്‍ഹ സേവനം നിര്‍വഹിക്കുന്ന യുവാക്കള്‍ക്ക് ഇനിമുതല്‍ ഉപകരണങ്ങളുടെ പിന്തുണയും. സഹജീവി സ്നേഹം മാത്രം ലക്ഷ്യമാക്കി യാതൊരുവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുമില്ലാതെ ദുരന്തസ്ഥലത്ത് ഓടിയത്തെി സഹായിക്കുന്ന യുവാക്കള്‍ക്ക് യു.എ.ഇയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ ‘സിയ’ (ചേന്ദമംഗല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍) എന്ന കൂട്ടായ്മയാണ് ലക്ഷക്കണക്കിന് വിലവരുന്ന ഉപകരണങ്ങള്‍ സംഭാവന ചെയ്തത്. അപകടസ്ഥലത്തത്തെി ദുരന്തത്തിലകപ്പെട്ടവരെ രക്ഷിക്കാനുള്ള ഉപകരണങ്ങളും സ്വയംരക്ഷക്കുള്ള ഉപകരണങ്ങളുമാണ് ഇവര്‍ക്ക് കൈമാറിയത്. ഒപ്പം ഈ യുവാക്കളെ ജില്ല ഭരണകൂടത്തിന് കീഴിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് രൂപവത്കരിക്കുന്ന സേനയിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇവര്‍ക്കുള്ള കിറ്റ് വിതരണവും സിയയുടെ ഉപഹാര സമര്‍പ്പണവും പുല്‍പറമ്പ് ദരസി ഗ്രൗണ്ടില്‍ നടക്കുന്ന ബ്രസീല്‍ ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ മത്സരവേദിയില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ബി.പി. മൊയ്തീന്‍െറ സാഹസികതക്ക് സാക്ഷ്യം വഹിച്ച തെയ്യത്തുംകടവില്‍ നീന്തല്‍ അക്കാദമിയും പുല്‍പറമ്പ് രക്ഷാസേനക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിയ ജനറല്‍ സെക്രട്ടറി സി.ടി. അജ്മല്‍ ഹാദി അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ ഷഫീഖ് മാടായി, എ. അബ്ദുല്‍ ഗഫൂര്‍, കെ.പി. അഹമ്മദ് കുട്ടി, തിരുവാലൂര്‍ മമ്മദ്, സി.ടി. തൗഫീഖ്, ലൈസ് അനാര്‍ക്, ഷബീര്‍, കുട്ടി മുജീബ്, ചെറുഞ്ഞി റഷീദ്, ബര്‍ക്കത്തുല്ല ഖാന്‍, മുജീബ് സെന്‍ട്രല്‍, സി.കെ. വഹാബ്, മുഹമ്മദ് മോഡ, രമീസ് പുല്‍പറമ്പ്, നാസര്‍ സെഞ്ച്വറി, സുബൈര്‍, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.