പേരാമ്പ്ര: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോവാദികള്‍ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കനത്ത ജാഗ്രത. രണ്ടു പേര്‍ കൊല്ലപ്പെട്ടതിന്‍െറ പ്രതികാരം മാവോവാദികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നു കരുതിയാണ് പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കക്കയം, മുതുകാട്, പെരുവണ്ണാമൂഴി ഉള്‍പ്പെടുന്ന വനമേഖലയില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ടും പൊലീസും ഇവിടങ്ങളില്‍ നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു. പന്നിക്കോട്ടൂര്‍ കോളനിയിലും പെരുവണ്ണാമൂഴി വനമേഖലയിലും അജ്ഞാതരെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നും പൊലീസ് മാസങ്ങള്‍ക്കുമുമ്പ് പരിശോധന നടത്തി. ആറു മാസം മുമ്പ് പേരാമ്പ്ര മേഖലയില്‍ മാവോവാദി അനുകൂല ലഘുലേഖകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കക്കയം വനമേഖലകളിലൂടെയും പൂഴിത്തോട്-പടിഞ്ഞാറത്തറ ഭാഗത്തുകൂടിയും വനത്തിലൂടെ വയനാട്ടിലത്തൊം. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായി സി.പി.ഐ-എം.എല്ലിന്‍െറ നേതൃത്വത്തില്‍ കൂരാച്ചുണ്ടിലെ കായണ്ണ പൊലീസ് സ്റ്റേഷനുനേരെ 1976 ഫെബ്രുവരി 28ന് ആക്രമണമുണ്ടായിരുന്നു. അന്നത്തെ സി. പി.ഐ-എം.എല്‍ ആശയമുള്‍ക്കൊള്ളുന്നവരാണ് മാവോവാദികള്‍. അതുകൊണ്ടുതന്നെ കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ ഒരു വര്‍ഷമായി പന്തിരിക്കരയിലാണ് പ്രവര്‍ത്തിക്കുന്നത്. പെരുവണ്ണാമൂഴിയില്‍ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്‍ മാറ്റാനുള്ള പ്രധാന കാരണവും മാവോവാദി ഭീഷണിയാണെന്ന് അധികൃതര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതീവ സുരക്ഷ വേണ്ട പെരുവണ്ണാമൂഴി പ്രദേശത്ത് ഇപ്പോള്‍ കാര്യമായ ജാഗ്രതയൊന്നും ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.