കോഴിക്കോട്: നിലമ്പൂര്‍ കാട്ടില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറയും അജിതയുടെയും ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങിയത് പൊലീസ് വേട്ടയെക്കുറിച്ചുള്ള ആശങ്ക നിറഞ്ഞ മനസ്സോടെ. മാവോവാദി ആശയത്തിലാകൃഷ്ടരായി ഇരുവരും വീടുവിട്ടിറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും തങ്ങള്‍ പൊലീസ് വേട്ട നേരിടുന്നുണ്ടെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇപ്പോള്‍ മൃതദേഹം ഏറ്റുവാങ്ങലുമായി ബന്ധപ്പെട്ടാണ് പീഡനം അനുഭവിക്കുന്നത്. കേരള പൊലീസില്‍നിന്നുള്ള അറിയിപ്പിന്‍െറ അടിസ്ഥാനത്തില്‍ മരണവിവരം അറിയിച്ചത്തെിയ തമിഴ്നാട് പൊലീസ് കൃഷ്ണഗിരിയിലെ വീടിന് പരിസരത്ത് തമ്പടിച്ചിരിക്കുകയാണെന്ന് കുപ്പുവിന്‍െറ മാതാവ് അമ്മിണിയും സഹോദരങ്ങളും പറഞ്ഞു. വീട്ടിലത്തെിയാലും അവര്‍ അവിടെ തങ്ങളെ നിരീക്ഷിക്കാനുണ്ടാവും, കനത്ത പൊലീസ് നിരീക്ഷണമാണ് വീടിനുചുറ്റുമുള്ളതെന്നും അവര്‍ പറഞ്ഞു. കുപ്പുവിന്‍െറ മൃതദേഹം നാട്ടില്‍ സംസ്കരിക്കുന്നതിനെതിരെ ഗ്രാമത്തില്‍ ഇതിനകം വ്യാപക പ്രചാരണം നടന്നിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട് അവിടെ സ്മൃതിമണ്ഡപം നിര്‍മിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. ഇത് ഗ്രാമത്തില്‍ മാവോ അനുകൂലികള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും അധികാരികള്‍ ഭയക്കുന്നു. കേരളത്തിലോ ബംഗളൂരുവിലോ മൃതദേഹം ദഹിപ്പിച്ചാല്‍ മതിയെന്ന രീതിയില്‍ കടുത്ത സമ്മര്‍ദം ഇവര്‍ നേരിടുന്നുണ്ടെന്ന് കുപ്പുവിന്‍െറ അഭിഭാഷകനായ നിര്‍മല്‍ തുഷാര്‍ സാരഥി വെളിപ്പെടുത്തി. അജിതയുടെ ചില ബന്ധുക്കള്‍ മരണ വിവരമറിഞ്ഞ് കോഴിക്കോട്ട് എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയുന്നതിനോ കാണുന്നതിനോ വരാതിരുന്നത് പൊലീസ് വേട്ട ഭയന്നാണെന്ന് അവരുടെ അഭിഭാഷകരും വ്യക്തമാക്കി. അജിതയുമായി ബന്ധമുണ്ടായിരുന്നെന്ന പേരില്‍ തമിഴ്നാട് പൊലീസ് തുടരെ വീടുകളിലത്തെുമെന്നും അവിടെയുള്ള അയല്‍വാസികളെ ഉള്‍പ്പെടെ ശല്യപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.