കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ചില ഡോക്ടര്‍മാര്‍ മരുന്നു മാഫിയകളുമായി പുലര്‍ത്തുന്ന അവിഹിതബന്ധം അവസാനിപ്പിക്കണമെന്ന് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. മരുന്നു മാഫിയക്കുവേണ്ടി അനാവശ്യ മരുന്നുകളാണ് ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. മൂന്നോ നാലോ ജീവന്‍രക്ഷ ഒൗഷധങ്ങള്‍ക്കു പകരം അഞ്ചും എട്ടും മരുന്നുകളാണ് എഴുതിവിടുന്നത്. മരുന്നുകമ്പനികളുടെ കമീഷന്‍ ലഭിക്കുന്നതിന് ചില ഡോക്ടര്‍മാര്‍ വളരെ തരംതാണ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. രോഗികളെ സംബന്ധിച്ചിടത്തോളം വളരെയേറെ അപകടകരമാണിത്. മരുന്നു കുറിപ്പടികളില്‍ ജനറിക് നാമം എഴുതുന്നതിനു പകരം കമ്പനികളുടെ പേരുകള്‍ എഴുതുന്നതും ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍-മരുന്നുമാഫിയ കൂട്ടുകെട്ടിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും സമിതി യോഗത്തില്‍ തീരുമാനിച്ചു. പ്രസിഡന്‍റ് വി.സി. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. സി.കെ. സെയ്തലവി, പി.സി. ഖാദര്‍, അജിത്കുമാര്‍, സി.പി. ഹുസൈന്‍, കോയക്കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.