കോഴിക്കോട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി രൂപവത്കരിച്ച ‘എന്‍െറ കൂട്’ വിപുലീകരിക്കാന്‍ നടപടി. നിലവിലെ രണ്ട് കെയര്‍ ടേക്കര്‍മാര്‍ക്ക് പുറമെ, രണ്ടുപേരെ കൂടി നിയമിച്ചു. ഇതില്‍ ഒരാള്‍ വെള്ളിയാഴ്ച ചുമതലയേറ്റു. ഇതോടെ ഒരു കൗണ്‍സിലറുടെയും മൂന്ന് കെയര്‍ ടേക്കര്‍മാരുടെയും സേവനം ലഭ്യമാവും. നിലവില്‍ രണ്ടു പേര്‍ മാത്രമായതിനാല്‍ രാത്രി മാത്രമേ കേന്ദ്രം പ്രവര്‍ത്തിക്കുന്നുള്ളൂ. പകല്‍ മുഴുവനായി പ്രവര്‍ത്തിക്കാന്‍ സജ്ജീകരണങ്ങള്‍ ആയിട്ടില്ളെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അഭയം തേടിയത്തെുന്നവര്‍ക്ക് താങ്ങാവുകയാണ് ലക്ഷ്യം. ജീവിതത്തിന്‍െറ നാനാതുറകളില്‍നിന്ന് എത്തുന്നവരെ ശ്രദ്ധിക്കാനും തെരുവില്‍നിന്ന് പരമാവധി പേരെ അഭയസ്ഥാനത്ത് എത്തിക്കാനും കഴിയും. പദ്ധതിയുടെ പ്രയോജനം കൂടുതല്‍ എത്തിക്കുന്നതിന്‍െറ ഭാഗമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഓട്ടോഡ്രൈവര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗം ഉടന്‍ ചേരും. ഇതിനായി ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, ഹോട്ടലുടമകള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് അധികൃതര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവരുമായി ചേര്‍ന്ന് ശൃംഖല രൂപപ്പെടുത്തും. ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്ലൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഓട്ടോകള്‍, ബസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കും. നേരത്തേ കേന്ദ്രത്തിനുണ്ടായിരുന്ന വെള്ളം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇപ്പോള്‍ പരിഹാരമായിട്ടുണ്ട്. എന്നാല്‍, കേന്ദ്രത്തിലേക്കുള്ള വഴിയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാവാനുണ്ട്. എന്‍െറ കൂട് പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്നതിന്‍െറയും കോഴിക്കോട്ട് പുരുഷന്മാര്‍ക്ക് കൂടി ‘എന്‍െറ കൂട്’ വ്യാപിപ്പിക്കുന്നതിന്‍െറയും നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.