മാവൂര്‍: ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ എഴുനിലത്ത് അംഗന്‍വാടിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി. ഇതിന് പഞ്ചായത്ത് ആറുലക്ഷം രൂപ വകയിരുത്തി. 28 കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിയുടെ കെട്ടിടത്തിലെ ചോര്‍ച്ചയാണ് ശോച്യാവസ്ഥക്ക് ഇടയാക്കിയത്. മഴപെയ്താല്‍ വെള്ളം അടുക്കളയിലും അകത്തെ മുറികളിലും ഒന്നടങ്കം ഒലിച്ചിറങ്ങുമായിരുന്നു. ചോര്‍ച്ച കാരണം ചുമര്‍ നനഞ്ഞുകുതിരുകയും പൂപ്പല്‍ ബാധിക്കുകയും ചെയ്തു. തേപ്പ് പലഭാഗത്തും അടര്‍ന്നു. ചോര്‍ച്ച തടയാന്‍ പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കെട്ടിടത്തിന്‍െറ മേല്‍ക്കൂര മൂടിയെങ്കിലും ഫലമുണ്ടായില്ല.ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 19 മുതല്‍ അംഗന്‍വാടി സമീപത്തെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. മഴക്കാലം കഴിഞ്ഞെങ്കിലും അങ്കണവാടി ഇപ്പോഴും ഈ വീട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ചോര്‍ച്ച കാരണം കെട്ടിടം ഇപ്പോള്‍ വെറുതെ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെട്ടിടത്തിനു മുകളില്‍ സ്ഥിരം ഷീറ്റിടാനും ചുമരും അടുക്കളയും നവീകരിക്കാനും പദ്ധതിയൊരുക്കുന്നത്. മാവൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ഉപാധിരഹിത ഫണ്ട് സ്കീം ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പണിതതാണ് കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.