നാദാപുരം: ഒരു ഇടവേളക്കു ശേഷം ചേലക്കാട് വീണ്ടും തീക്കളി തുടരുന്നു. ലീഗ് പ്രവര്‍ത്തകന്‍െറ ബൈക്ക് തീവെച്ച് നശിപ്പിച്ചതിനു പിന്നാലെ സി.പി.എം -ലീഗ് പ്രവര്‍ത്തകരുടെ നാല് മോട്ടോര്‍ ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ബുധനാഴ്ച രാത്രി ഒമ്പതരയോടെ സാധനങ്ങള്‍ വാങ്ങാനത്തെിയ ചേലക്കാട് പൂശാരിമുക്ക് സ്വദേശി കണിയാങ്കണ്ടി സാജുവിന്‍െറ ബൈക്ക് എം.എല്‍.പി സ്കൂള്‍ റോഡിലത്തെിച്ച് തീയിട്ടു. പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ മേഖലയില്‍ മൂന്ന് ബൈക്കുകള്‍ക്കുകൂടി തീവെച്ചു. ചേലക്കാട് കളയംകുളം വലിയ വീട്ടില്‍ അബ്ദുല്‍ ഖാദര്‍, കൂവ്വക്കാട് റോഡിലെ ചന്ദ്രോത്ത് ഹമീദ് എന്നിവരുടെ ബൈക്കുകള്‍ക്കാണ് രാത്രി തീവെച്ചത്. കല്ലാച്ചി സംസ്ഥാന പാതയിലെ വലിയ വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ സാജിദിന്‍െറ കാര്‍ കത്തിക്കാനും ശ്രമം ഉണ്ടായി. ബുധനാഴ്ച രാത്രി ലീഗ് പ്രവര്‍ത്തകന്‍ കണ്ടോത്ത് യാസറിന്‍െറ ബൈക്കിന് തീ വെച്ചിരുന്നു. വടകര റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, ഡിവൈ.എസ്.പി കെ. ഇസ്മായില്‍, എസ്.ഐ കെ.പി. അഭിലാഷ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. സി.പി.എം പ്രവര്‍ത്തകന്‍ കണിയാങ്കണ്ടി സാജുവിന്‍െറ ബൈക്ക് നിര്‍ത്തിയിട്ട റോഡിന് സമീപത്തെ ബേക്കറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധനക്കെടുത്തിട്ടുണ്ട്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.