മദ്റസ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

രാമനാട്ടുകര: മദ്റസ വിദ്യാര്‍ഥിനിയെ കാറിലത്തെിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. രാമനാട്ടുകര കോളജ് റോഡില്‍ പാഞ്ചാളക്കല്‍ ഷാഹുല്‍ ഹമീദിന്‍െറ മകള്‍ ഷഹനയെയാണ് (എട്ട്) അഞ്ചംഗസംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത് . മുനവ്വിറുല്‍ ഇസ്ലാം മദ്റസയിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഷഹന. കഴിഞ്ഞദിവസം വൈകീട്ട് ആറു മണിയോടെ മദ്റസ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ സമീപത്തെ പള്ളിക്കടുത്തുവെച്ചാണ് സംഭവം. കുട്ടിയുടെ സമീപം കാര്‍ നിര്‍ത്തി മിഠായി കൊടുക്കുവാന്‍ ശ്രമിച്ചെങ്കിലും അത് വാങ്ങാതെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പേടിച്ചു നിലവിളിച്ചത്തെിയ കുട്ടിയോട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവമറിയുന്നത്. വീട്ടുകാര്‍ ഉടനെ റോഡിലത്തെിയെങ്കിലും കാര്‍ തിരിച്ചുപോകുന്നതാണ് കണ്ടത്. കുട്ടിയുടെ പിതാവ് ഫറോക്ക് പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.