കൊടുവള്ളി: സംസ്ഥാന സര്‍ക്കാറിന്‍െറ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ക്രിസ്റ്റല്‍ പദ്ധതി ഈ വര്‍ഷം പന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എ ചെയര്‍മാനായ അക്കാദമിക് കമ്മിറ്റി മണ്ഡലത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും നടത്തിയ പരിശോധനയുടെ ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പന്നൂര്‍ സ്കൂളിനെ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തെരഞ്ഞെടുത്തത്. സ്കൂളിന്‍െറ സമഗ്ര വികസനത്തിനായി എട്ട് മുതല്‍ 10 കോടി രൂപ വരെയാണ് അനുവദിക്കുക. വരും വര്‍ഷങ്ങളില്‍ കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, താമരശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നരിക്കുനി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കരുവന്‍പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നീ ക്രമത്തില്‍ പദ്ധതി നടപ്പാക്കും. യു.പി, എല്‍.പി സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള പദ്ധതിയില്‍ ഈ വര്‍ഷം കരുവന്‍പൊയില്‍ ഗവ. യു.പി സ്കൂളിനെയാണ് തെരഞ്ഞെടുത്തത്. മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍ ലാബ് നവീകരണത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ക്രിസ്റ്റല്‍ കണ്‍വീനര്‍ ഡോ. അബ്ദുല്‍ റഷീദ്, കൊടുവള്ളി എ.ഇ.ഒ മുഹമ്മദ് അബ്ബാസ്, താമരശ്ശേരി എ.ഇ.ഒ ടി.പി. അബ്ദുല്‍ മജീദ്, സോമന്‍ പിലാത്തോട്ടം, കെ.കെ. ആലി, റാഷി താമരശ്ശേരി, ജോസ് തുരുത്തിമറ്റം, കെ.പി. അഷ്റഫ്, കെ.വി. ഷാജി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.