വടകര: ഒഞ്ചിയം ഏരിയയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. നെല്ലാച്ചേരിയില്‍ വീട്ടമ്മയെ ആക്രമിച്ച് അഞ്ചു പവന്‍െറ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചാക്കേരി മീത്തല്‍ പരേതനായ ടി.എം. അശോകന്‍െറ വീടിന്‍െറ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ അശോകന്‍െറ ഭാര്യ രമയെയും രണ്ടു മക്കളെയും ആക്രമിച്ചാണ് അഞ്ചു പവന്‍ കവര്‍ന്നത്. ഇവര്‍ മൂന്നുപേര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്‍െറ താഴത്തെ നിലയിലെ രണ്ടു മുറികളിലായുള്ള മൂന്ന് അലമാരകള്‍ തകര്‍ത്ത് സാധനങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു. അഴിച്ചുവെച്ച കമ്മലും ബ്രേസ്ലെറ്റും എടുത്തശേഷം മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ഇവരുടെ കഴുത്തിലുള്ള മാലകളും കവര്‍ന്നു. മക്കളുടെ കഴുത്തിലെ മാലകള്‍ പിടിച്ചുപറിച്ചശേഷം രമയെ നിരവധി തവണ അടിച്ചു. നിലവിളിക്കുകയും ചെറുത്തുനില്‍ക്കുകയും ചെയ്തപ്പോള്‍ മല്‍പിടിത്തത്തിനിടെ മാലയുടെ കുറച്ച് ഭാഗം തിരിച്ചുകിട്ടി. ആഭരണങ്ങള്‍ കൈക്കലാക്കിയ മോഷ്ടാക്കള്‍ നാട്ടുകാരത്തെുന്നതിനുമുമ്പ് കടന്നുകളഞ്ഞു. മൂന്നുപേരാണ് മോഷണസംഘത്തിലുണ്ടായിരുന്നത്. ഇവര്‍ 25നു താഴെ പ്രായം തോന്നുന്നവരാണെന്ന് പറയുന്നു. തൊട്ടടുത്ത് പുറവില്‍ മീത്തല്‍ ദിനേശന്‍െറ വീടിന്‍െറ വാതിലുകള്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്ന് മോഷണശ്രമം നടത്തി. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. കണ്ണൂക്കര റെയില്‍വേ ഗേറ്റിനടുത്ത് കൃഷ്ണകൃപയില്‍ പ്രദീപന്‍െറ വീട്ടിലും മോഷണശ്രമം നടന്നു. പൂട്ടുപൊളിച്ചെങ്കിലും വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ രാവിലെയാണ് വിവരം അറിയുന്നത്. വടകര സി.ഐ എ. ഉമേഷ്, എടച്ചേരി എസ്.ഐ യൂസുഫ് നടുത്തറേമ്മല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തത്തെി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.