മുത്തമിട്ട് മുക്കം

കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ മുക്കം ഉപജില്ലക്ക് ഓവറോള്‍ കിരീടം. മുക്കത്തിന് കരുത്തായ പുല്ലുരാമ്പാറ സെന്‍റ് ജോസഫ്സ് എച്ച്.എസിനാണ് ചാമ്പ്യന്‍ സ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍. മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കായികമേളയില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ഏഴാം തവണയും മുക്കം ഉപജില്ല ചാമ്പ്യന്മാരായത്. 26 സ്വര്‍ണവും 35 വെള്ളിയും 28 വെങ്കലവും നേടി 292.5 പോയന്‍േറാടെയാണ് മുക്കം ഒന്നാമതത്തെിയത്. ഒമ്പതു സ്വര്‍ണവും 14 വെള്ളിയും 15 വെങ്കലവുമായി 105.5 പോയന്‍േറാടെ താമരശ്ശേരി ഉപജില്ലയാണ് റണ്ണറപ്പ്. എട്ടു സ്വര്‍ണവും 11 വെള്ളിയും ഒമ്പതു വെങ്കലവുമായി 97 പോയന്‍േറാടെ കൊയിലാണ്ടി ഉപജില്ലക്കാണ് മൂന്നാം സ്ഥാനം. 11 സ്വര്‍ണവും ഏഴു വീതം വെള്ളിയും സ്വര്‍ണവുമായി 88 പോയന്‍റ് നേടിയ ബാലുശേരി ഉപജില്ലക്കാണ് നാലാം സ്ഥാനം. 34 പോയന്‍േറാടെ പേരാമ്പ്രക്കും (80 പോയന്‍റ്), കുന്ദമംഗലത്തിനും (61 പോയന്‍റ്) പിന്നിലായി ഏഴാം സ്ഥാനമാണ് ആതിഥേയരായ കോഴിക്കോട് സിറ്റി നേടിയത്. 17 സ്വര്‍ണവും 20 വെള്ളിയും എട്ടു വെങ്കലവും നേടി 149.5 പോയന്‍േറാടെയാണ് സെന്‍റ് ജോസഫ് എച്ച്.എസ്. പുല്ലൂരാമ്പാറ ചാമ്പ്യന്‍ സ്കൂളായത്. എട്ടു സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവുമായി 62 പോയന്‍റ് നേടിയ ഉഷ സ്കൂളിന്‍െറ കരുത്തില്‍ പൂവമ്പായി എ.എം.എച്ച്.എസിനാണ് രണ്ടാം സ്ഥാനം. 11 സ്വര്‍ണവും രണ്ടു വെങ്കലവുമായി 61 പോയന്‍റ് നേടിയ കുളത്തുവയല്‍ സെന്‍റ് ജോര്‍ജ്സ് എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം. ഒമ്പതു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവുമായി 50 പോയന്‍റ് നേടിയ കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസിനാണ് നാലാം സ്ഥാനം. രണ്ടു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലവുമായി 34 പോയന്‍േറാടെ മുക്കം എം.കെ.എച്ച്.എം.എം.ഒ. വി.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനം നേടി. 30 പോയന്‍േറാടെ ചാത്തമംഗലം ആര്‍.ഇ.സി.ജി.വി.എച്ച്.എസ്.എസ് ആറാം സ്ഥാനവും 29 പോയന്‍േറാടെ പൊയില്‍കാവ് എച്ച്.എസ് ഏഴാം സ്ഥാനവും നേടി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷെറീന വിജയന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ. ഗഫൂര്‍, കമാല്‍ വരദൂര്‍, സുരേഷ്കുമാര്‍, ഷൈലജ, വേണുഗോപാല്‍, കെ.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി. രാജഗോപാല്‍ സ്വാഗതവും ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി പി. അശോകന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.