കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരെ കേരള പ്രവാസി സംഘം ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ എസ്.ബി.ഐക്കു മുന്നില്‍ ധര്‍ണ നടത്തി. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് പ്രകടനമായാണ് ബാങ്കിനു മുന്നിലത്തെിയത്. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബാംഗങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും പ്രസംഗകര്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവാസികളും ആശ്രയിക്കുന്നത് ഗ്രാമീണ മേഖലയിലെ സഹകരണ സംഘങ്ങളെയാണെന്നും സഹകരണ മേഖലയെ കറന്‍സി മാറ്റത്തില്‍നിന്ന് ഒഴിവാക്കിയ നടപടി പ്രത്യാഘാതമുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ധര്‍ണ സംസ്ഥാന ട്രഷറര്‍ ബദൂഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.സി. അബു, പി.കെ. കബീര്‍ സലാല എന്നിവര്‍ സംസാരിച്ചു. കെ.ടി.കെ. ഭാസ്കരന്‍, പേരോത്ത് പ്രകാശന്‍, വി.പി. മൊയ്തീന്‍കോയ, എം. ചന്ദ്രന്‍, വിമല നാരായണന്‍, സക്കീന, ജമീല എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല സെക്രട്ടറി സി.വി. ഇഖ്ബാല്‍ സ്വാഗതവും ജില്ല ട്രഷറര്‍ എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.