മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റും യു.ഡി.എഫ് ചെയര്‍മാനുമായ യൂനുസ് പുത്തലത്ത്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.ടി. സെയ്ത് ഫസല്‍, ജില്ല വൈസ് പ്രസിഡന്‍റ് സലാം തേക്കുംകുറ്റി, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.പി. ബാബു, യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ഗസീബ് ചാലൂളി, കോണ്‍ഗ്രസ് മുക്കം ബ്ളോക്ക് പ്രസിഡന്‍റും പഞ്ചായത്ത് മെംബറുമായ എം.ടി. അഷ്റഫ്, മെംബര്‍ എന്‍.കെ. അന്‍വര്‍, യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ സുരേന്ദ്രലാല്‍, കെ.എസ്.യു പ്രസിഡന്‍റ് മുഹമ്മദ് ദിഷാല്‍, എ.പി. ഷുക്കൂര്‍, എം.പി. ഫൈസല്‍, സുബിന്‍ കളരിക്കണ്ടി, സമാന്‍ ചാലൂളി, പ്രേമദാസന്‍ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ്ചെയ്തത്. പൊലീസിനെ ആക്രമിച്ചതായും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായുമുള്ള ഐ.പി.സി 145, 147, 148, 188, 283, 353 ,332 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം 17ന് നടന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസ് മാര്‍ച്ചാണ് പൊലീസിനു നേരെയുള്ള അക്രമമായത്. കേസ് ചുമത്തപ്പെട്ടവര്‍ മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ സി.കെ. ഖാസിം, ജില്ല സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, യു.ഡി.എഫ് നേതാക്കളായ സി.ജെ. ആന്‍റണി, എന്‍. അബ്ദുല്‍ സത്താര്‍, റഷീഫ് കണിയാത്ത് തുടങ്ങിയ നേതാക്കള്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കുമൊപ്പം ചൊവ്വാഴ്ച രാവിലെ 10.30ഓടെ മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിറിമാന്‍ഡിലായ നേതാക്കളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.