റവന്യൂ ജില്ലാ സ്കൂള്‍ കായികമേള മുക്കം ഉപജില്ല മുന്നേറ്റം തുടരുന്നു

മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനവും മുക്കം ഉപജില്ല മുന്നേറ്റം തുടരുന്നു. ഓവറോള്‍ കിരീടത്തിലേക്ക് അടുക്കുന്ന മുക്കം ഉപജില്ലയുടെ മുന്നേറ്റത്തിന് കരുത്താകുന്ന പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ് തന്നെയാണ് രണ്ടാം ദിനവും ചാമ്പ്യന്‍ സ്കൂള്‍ വിഭാഗത്തില്‍ ഒന്നാമതുള്ളത്. 14 സ്വര്‍ണവും 20 വീതം വെള്ളിയും വെങ്കലവും നേടി 173.5 പോയന്‍േറാടെയാണ് മുക്കത്തിന്‍െറ മുന്നേറ്റം. ഏഴു സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവുമായി 78.5 പോയന്‍റുമായി താമരശ്ശേരി ഉപജില്ലയാണ് രണ്ടാമതുള്ളത്. അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവുമായി 66 പോയന്‍േറാടെ കൊയിലാണ്ടി ഉപജില്ലയാണ് മൂന്നാമത്. എട്ടു സ്വര്‍ണവും അഞ്ചു വീതം വെള്ളിയും വെങ്കലവുമായി 65 പോയന്‍േറാടെ ബാലുശ്ശേരി ഉപജില്ല നാലാമതുണ്ട്. എട്ടു സ്വര്‍ണവും 11 വെള്ളിയും അഞ്ചു വെങ്കലവും നേടി 74.5 പോയന്‍േറാടെയാണ് സ്കൂള്‍ തലത്തില്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച.എസ് രണ്ടാം ദിനവും ഒന്നാം സ്ഥാനത്ത് തുടരുന്നത്. അഞ്ചു വീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവുമായി ഉഷ സ്കൂളിന്‍െറ കരുത്തില്‍ ബാലുശ്ശേരി എ.എം.എച്ച്.എസ് പൂവമ്പായിയും എട്ടു സ്വര്‍ണവും ഒരു വെള്ളിയുമായി കുളത്തുവയല്‍ സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസും 43 പോയന്‍റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിടുകയാണ്. എട്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി 35 പോയന്‍റ് സ്വന്തമാക്കിയ കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസാണ് മൂന്നാം സ്ഥാനത്തുള്ളത്. കായികമേള ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.