കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതിപ്രകാരം ഐ.സി.ടി ഉപകരണങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആരംഭിച്ചു. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും എട്ടു മുതല്‍ 12 വരെയുള്ള ക്ളാസുകളില്‍ ഹൈടെക് സ്കൂള്‍ പദ്ധതി നടപ്പാക്കും. സ്കൂളുകളിലെ നിലവിലുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഐ.ടി സ്കൂളിന്‍െറ നേതൃത്വത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഐ.ടി കോ-ഓഡിനേറ്റര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വിവരശേഖരണത്തിനുള്ള പരിശീലനം നവംബര്‍ 22ന് നല്‍കും. ഹൈസ്കൂള്‍ ഐ.ടി കോ-ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം രാവിലെ 10നും ഹയര്‍സെക്കന്‍ഡറി ഐ.ടി കോഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഉച്ചക്ക് രണ്ടിനും ആണ്. പരിശീലനം കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ ജി.വി.എച്ച്.എസ്.എസ്. പയ്യോളിയില്‍വെച്ചും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരിയില്‍വെച്ചും നടക്കും. മുഴുവന്‍ ഐ.ടി കോഓഡിനേറ്റര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ വി.കെ. ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.