കോഴിക്കോട് : ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഗെയില്‍ അധികൃതര്‍ നടത്തുന്ന സ്ഥലമെടുപ്പ് കേരളസര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിക്കണമെന്ന് ഗെയില്‍ വിക്ടിംസ് ഫോറം കേരളം-തമിഴ്നാട് സംയുക്തയോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ സാധാരണക്കാരുടെ വീടിനും പുരയിടത്തിനും ഭീഷണിയാണ് ഏഴ് ജില്ലകളില്‍ 20 മീറ്ററില്‍ ഭൂമിഏറ്റെടുക്കുന്നത്. തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാറിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാറും ഗെയില്‍അധികൃതരും പുരയിടവും കൃഷിഭൂമിയും ഒഴിവാക്കിയാണ് ബദല്‍ അലൈന്‍മെന്‍റ ്അംഗീകരിച്ചതെന്ന് തമിഴ്നാട് സമരസമിതി നേതാക്കളായ പി. കന്ദസ്വാമി, എന്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പറഞ്ഞു. കേരളത്തിലും ജനവാസമേഖല ഒഴിവാക്കിയുള്ള ബദല്‍ മാര്‍ഗങ്ങള്‍ സാധ്യമാണ്. എറണാകുളം കോയമ്പത്തൂര്‍ റൂട്ടില്‍ പെട്രോനെറ്റിന് വേണ്ടി ഏറ്റെടുത്ത ഭൂമിയിലൂടെതന്നെ ഗെയില്‍ പൈപ്പ്ലൈന്‍ കൊണ്ടുപോകാം. മംഗലാപുരത്തേക്കും ഇത്തരം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടത്തൊന്‍ കഴിയും. ഈ ബദല്‍ മാര്‍ഗം ഉണ്ടായിരിക്കെയാണ് വീണ്ടും ഈ റൂട്ടില്‍ സ്വകാര്യവ്യക്തികളുടെ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഗൂഢശ്രമം നടത്തുന്നത്. ഗെയില്‍പൈപ്പ്ലൈനിനെതിരെ നടക്കുന്ന സമരങ്ങളെ ശക്തിപ്പെടുത്താന്‍ വിക്ടിംസ് ഫോറം തീരുമാനിച്ചു. പൈപ്പ്ലൈന്‍ കടന്നു പോകുന്ന ജില്ലകളിലെ മന്ത്രിമാരെയുംഎം.എല്‍.എമാരെയും, എം.പിമാരെയും കണ്ട് നിവേദനം നല്‍കും. നിയമസഭയിലും ലോക്സഭയിലും ഉന്നയിപ്പിക്കാനും ശ്രമിക്കും. കേന്ദ്ര മന്ത്രിമാരെ നേരില്‍ കാണാന്‍ സംയുക്തസംഘത്തിന് രൂപം നല്‍കി. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍.നീലകണ്ഠന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍കണ്‍വീനര്‍ റസാഖ് പാലേരിസ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.