എലത്തൂര്‍: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ മന്ത്രി എ.കെ. ശശീന്ദ്രനത്തെിയത് പൊലീസിനും നാട്ടുകാര്‍ക്കും പ്രതീക്ഷയേകുന്നു. 1953 ല്‍ പ്രവര്‍ത്തനമാരംഭിച്ച എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍െറ നിലവിലെ കെട്ടിടമുള്‍പ്പെടെയുള്ളവ പഴകി ജീര്‍ണിച്ചിട്ട് കാലമേറെയായി. 1963ലാണ് ഇപ്പോഴത്തെ കെട്ടിടം നിര്‍മിച്ചത്. പൊട്ടിപ്പൊളിഞ്ഞ മുറികള്‍ക്ക് പലതിനും ജനവാതിലുകള്‍പോലുമില്ല. 70 സെന്‍റ് സ്ഥലമുള്ള സ്റ്റേഷനില്‍ 10 പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെങ്കിലും ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി. സ്റ്റേഷനോടു ചേര്‍ന്നുള്ള എസ്.ഐ ക്വാര്‍ട്ടേഴ്സിന്‍െറ അവസ്ഥ പരിതാപകരമാണ്. 10 വനിതാ പൊലീസുകാര്‍ക്ക് രണ്ട് മരപ്പലകയുടെ കട്ടിലിട്ട കുടുസ്സ് മുറിയാണുള്ളത്. പ്രതികള്‍ക്കും പൊലീസുകാര്‍ക്കും പ്രാഥമികാവശ്യം നിറവേറ്റാന്‍ പ്ളാസ്റ്റിക് ഷീറ്റ് മുകളില്‍ വിരിച്ച ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ശുചിമുറിയാണുള്ളത്. പൊലീസുകാര്‍ക്ക് ഇരിക്കാനുള്ള കസേരകളോ മറ്റ് ഫര്‍ണിച്ചറുകളോ ഇല്ല. ഈ സ്റ്റേഷന്‍ പരിധിയില്‍ മൂന്നുലക്ഷത്തോളം ആളുകളുണ്ട്. സ്റ്റേഷന്‍െറ പ്രധാന കെട്ടിടത്തിന്‍െറ മേല്‍ക്കൂര ചോര്‍ന്നതിനാല്‍ താല്‍ക്കാലിക ഷീറ്റിട്ട് ചോര്‍ച്ച തടഞ്ഞിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്‍െറ പരിതാപകരമായ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതായും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉടന്‍ നടപടികള്‍ സീകരിക്കുമെന്നും സ്റ്റേഷന്‍ സന്ദര്‍ശനത്തിനുശേഷം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സി.ഐ ടി.കെ. അഷ്റഫ്, എസ്.ഐ എസ്. അരുണ്‍പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിക്ക് സ്വീകരണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.