കക്കോടി: വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ വീടിന്‍െറ ചുമര്‍ കുത്തിപ്പൊളിച്ച് അകത്തുകടക്കാന്‍ ശ്രമം. കക്കോടി പാര്‍ഥസാരഥി എന്‍.വി. റോഡില്‍ പൊന്നാട്ടില്‍ മുരളീധരന്‍െറ വീടിന്‍െറ മുന്‍ഭാഗമാണ് ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം ആയുധങ്ങളുപയോഗിച്ച് ഇന്‍റര്‍ലോക്ക് ഇഷ്ടികകള്‍ തകര്‍ത്തത്. ഒരാള്‍ക്ക് പ്രവേശിക്കാനുള്ള രീതിയില്‍ ഇഷ്ടിക ഇളക്കിമാറ്റാനുള്ള ശ്രമത്തിലായിരുന്നു മോഷ്ടാക്കള്‍. ശനിയാഴ്ച രാത്രി പന്ത്രണ്ടരക്കുശേഷമാണ് മുരളീധരന്‍ കിടന്നത്. സമീപത്തെ വീട്ടുകാരും വൈകിയാണ് കിടന്നത്. പൊളിച്ച ഭാഗത്തിനോടു ചേര്‍ന്ന മുറിയിലാണ് മുരളീധരനും ഭാര്യയും കിടന്നതെങ്കിലും ഇഷ്ടിക ഇളക്കിമാറ്റുന്നതിന്‍െറ ശബ്ദംപോലും കേട്ടില്ലത്രെ. വാതിലുകളും ജനലുകളുമെല്ലാം പൂര്‍ണമായും അടച്ചിട്ടുമുണ്ടായിരുന്നത്രെ. തകര്‍ത്ത ഭിത്തിയുടെ പല ഭാഗത്തും കമ്പിപ്പാരയുപയോഗിച്ച് ഇഷ്ടിക ഇളക്കാന്‍ ശ്രമിച്ചതിന്‍െറയും അടയാളങ്ങള്‍ ഉണ്ട്. എറണാകുളത്തെ ബന്ധു മരിച്ചതിനാല്‍ മുരളീധരനും കുടുംബവും ഒന്നരയാഴ്ചയായി സ്ഥലത്തുണ്ടായിരുന്നില്ല. മൂന്നു ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചത്തെിയത്. ഗുഡ്സ് ഓട്ടോ ഡ്രൈവറായ മുരളീധരന്‍ ഏഴു വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നു. ഈ ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ അനധികൃത മദ്യവില്‍പനയും നാട്ടുകാര്‍ക്ക് ശല്യമായിരിക്കുകയാണ്. മൂന്നാഴ്ച മുമ്പ് വാതിലുകളെല്ലാം പുറത്തുനിന്ന് ബന്ധിച്ച് വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം നടന്നിരുന്നു. എലത്തൂര്‍ എസ്.ഐ. എസ്. അരുണ്‍ പ്രസാദിന്‍െറ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.