കോഴിക്കോട്: കുരുവട്ടൂര്‍ വില്ളേജില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി വ്യാപകമായ മണ്ണെടുക്കല്‍. പൊയില്‍താഴം-പണ്ടാരപ്പറമ്പ് റോഡില്‍ പൂനൂര്‍ പുഴയോരത്ത് കോഴിക്കയം കോരമംഗലം മലയിലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നത്. 10 മീറ്ററോളം താഴ്ചയില്‍ മണ്ണ് നീക്കിക്കഴിഞ്ഞു. 70 സെന്‍േറാളം ഭൂമിയില്‍ മണ്ണെടുക്കാനാണ് നീക്കം. ഇതുകാരണം തൊട്ടടുത്ത പറമ്പുകളില്‍നിന്ന് കുഴിയിലേക്ക് ഏതുസമയവും മണ്ണ് ഇടിയുമെന്ന സ്ഥിതിയാണ്. മഴ പെയ്താല്‍ മണ്ണ് ഒന്നിച്ചിളകുന്ന വിധമാണ് ഭൂമിയിടിച്ചിരിക്കുന്നത്. മലക്ക് അരികിലൂടെയുള്ള റോഡും പൂനൂര്‍ പുഴയും മണ്ണിടിഞ്ഞാല്‍ നശിക്കും. സമീപവാസികളുടെ സ്ഥലങ്ങള്‍ക്കൊപ്പം വീടുകള്‍ക്കും ഭീഷണിയുണ്ട്. തൊട്ടടുത്ത ക്ഷേത്രവും മണ്ണിടിച്ചില്‍ ഭീതിയിലാണ്. നാട്ടുകാരുടെ പരാതിയില്‍ അടിയന്തര നടപടിയെടുക്കണമെന്ന് തഹസില്‍ദാര്‍ കുരുവട്ടൂര്‍ വില്ളേജ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, മുമ്പും അധികാരികള്‍ ഈ ഭാഗത്ത് മണ്ണെടുപ്പ് തടഞ്ഞിട്ടുണ്ടെങ്കിലും ഇടക്കിടെ മണ്ണെടുപ്പുകാര്‍ സജീവമാകുന്നത് നാട്ടുകാരുടെ ആശങ്ക കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.