കോഴിക്കോട്: അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ബാങ്കുകളില്‍ പണപ്രതിസന്ധി. എ.ടി.എമ്മുകളിലും പണം കാലിയായി. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നത് പല ബാങ്കുകളിലും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡെപ്പോസിറ്റ് മാത്രമാണ് നടക്കുന്നത്. ഇതുതന്നെ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളായതിനാല്‍ ഇത് തിരികെ ഉപഭോക്താക്കള്‍ക്ക് നല്‍കാനും കഴിയുന്നില്ല. നൂറുരൂപയുടെയും അഞ്ഞൂറ് രൂപയുടെയും പുതിയ നോട്ടുകള്‍ ലഭ്യമാവാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കോഴിക്കോട് ഫെഡറല്‍ ബാങ്കിന്‍െറ പകുതിയോളം ബ്രാഞ്ചുകളില്‍ പണമിടപാട് നിര്‍ത്തിവെച്ചതായി അധികൃതര്‍ പറയുന്നു. നഗരപ്രദേശങ്ങളിലാണ് അല്‍പമെങ്കിലും ഇടപാടുകള്‍ നടക്കുന്നത്. എസ്.ബി.ഐയിലും സമാനമാണ് സ്ഥിതി. ഗ്രാമപ്രദേശങ്ങളില്‍ എ.ടി.എമ്മുകളില്‍ എത്തി മടങ്ങുകയാണ് ആളുകള്‍. പണമില്ലാത്തതാണ് കാരണം. പോസ്റ്റോഫിസുകളില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രമാണ് മാറ്റി നല്‍കിയത്. ഇത് കാരണം ജില്ലയിലെ ബാങ്കുകളില്‍ താരതമ്യേന തിരക്ക് കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.