രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിയില്‍

ഫറോക്ക്: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിവന്ന ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടി. കോഴിക്കോട് കരുവശ്ശേരി സ്വദേശി വിശാല്‍ ഹൗസില്‍ കെ.ദാമോദരന്‍െറ ഉടമസ്ഥതയിലുള്ള ദാമോദര്‍ ബോട്ടാണ് പിടികൂടിയത്. ലൈസന്‍സില്ലാതെ പിടികൂടിയ ബോട്ടില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നടത്തിയ തുടര്‍ പരിശോധനയില്‍ ബോട്ടിന് രജിസ്ട്രേഷനും ഇല്ളെന്ന് കണ്ടത്തെുകയായിരുന്നു. ബേപ്പൂരില്‍നിന്ന് പടിഞ്ഞാറ് വശത്തായി ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടാണ് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 5000 രൂപയുടെ മത്സ്യങ്ങള്‍ കോഴിക്കോട് ഫിഷറീസ് അസിസ്റ്റന്‍റ് രജിസ്ട്രാറിന്‍െറയും പൊലീസിന്‍െറയും നേതൃത്വത്തില്‍ പിടിച്ചെടുത്ത് ലേലം ചെയ്തു. 25000 രൂപ ഉടമയില്‍നിന്ന് പിഴ ഈടാക്കി. കോഴിക്കോട് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സുധീര്‍ കിഷാന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.ഐ എസ്.എസ്. സുജിത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ടി. രതീഷ് ബാബു, പി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പട്രോളിങ്ങിനും പരിശോധനകള്‍ക്കും നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കുമെന്നും കര്‍ശനനടപടി കൈക്കൊള്ളുമെന്നും മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.