കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട്: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതില്‍ ഉണ്ടായ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. കോഴിക്കോട് നഗരത്തില്‍ മാനാഞ്ചിറ എസ്.ബി.ടിക്ക് മുന്നിലാണ് ധര്‍ണ. ജില്ല പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ വ്യാപാരം 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. പല വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നില്ല. ഉല്‍പന്നങ്ങള്‍ വ്യാപാരകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. മുന്‍കരുതല്‍ നടപടി സ്വീകരിക്കാതെയാണ് പഴയ നോട്ടുകള്‍ പിന്‍വലിച്ചത്. ചെറുകിട, വന്‍കിട വ്യവസായങ്ങളെല്ലാം തകര്‍ന്നു. സഹകരണ ബാങ്കുകള്‍ വഴിയടക്കം പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്‍കം ടാക്സ് ഓഫിസിലേക്ക് സഹകാരികള്‍ മാര്‍ച്ച് നടത്തും നോട്ട് കൈകാര്യത്തില്‍ സഹകരണ ബാങ്കുകളെ വിലക്കിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബുധനാഴ്ച കേരള സഹകരണ ഫെഡറേഷന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തും. രാവിലെ ഒമ്പതരക്ക് മാനാഞ്ചിറക്ക് സമീപത്തെ ആദായ നികുതി ഓഫിസിലേക്കാണ് മാര്‍ച്ച്. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാന സഹകരണമേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സഹകാരികള്‍ പറയുന്നു. അര്‍ബന്‍ ബാങ്കുകള്‍ക്ക് നോട്ട് കൈമാറ്റത്തിന് അനുമതി നല്‍കിയപ്പോഴാണ് സഹകരണ ബാങ്കുകളെ തഴഞ്ഞത്. റിസര്‍വ് ബാങ്കിന്‍െറ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ജില്ല സഹകരണ ബാങ്കുകളെപോലും വിലക്കി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് തുക പിന്‍വലിക്കാന്‍ സാധിക്കുന്നില്ളെന്നും ഇവര്‍ പറയുന്നു. ഡെപ്പോസിറ്റ് കലക്ടര്‍മാരുടെ പ്രതിഷേധം നവംബര്‍ എട്ടിന് പിരിച്ചെടുത്ത കലക്ഷന്‍ തുകയിലെ 1000, 500 രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കുക, നോട്ട് നിരോധനത്തില്‍ സാധാരണക്കാര്‍ക്കുണ്ടായ പ്രയാസത്തിന് പരിഹാരമുണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഓപറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. സി.ബി.ഡി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷതവഹിച്ചു. പി. മൊയ്തീന്‍, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, ആലി ചേന്ദമംഗലൂര്‍, കുഞ്ഞാലി മമ്പാട്ട്, അനൂപ് വില്യാപ്പള്ളി, പി. രാധാകൃഷ്ണന്‍, എം.കെ. അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ലോട്ടറി ഏജന്‍റുമാര്‍ പ്രതിഷേധിച്ചു നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ളേഴ്സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മുന്നൊരുക്കമില്ലാത്ത നടപടിയിലൂടെ തൊഴിലാളികള്‍ ജോലി നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ തിരിച്ചെടുത്ത് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.സി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അഡ്വ. എം. രാജന്‍, എം.സി. തോമസ്, എ.പി. പീതാംബരന്‍, കെ.വി. ദാമോദരന്‍, അനില്‍ തലക്കുളത്തൂര്‍, അജിത്ത് പ്രസാദ്, കെ.എന്‍.എ. അമീര്‍, അഡ്വ. ബിജു കണ്ണന്തറ, സി.ടി. രാജന്‍, ഇ.ആര്‍. മനോജ്, എ.ടി.വി. കുഞ്ഞികൃഷ്ണന്‍, എം.എം. സൈനുദ്ദീന്‍, കെ. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. എസ്.ബി.ഐയിലേക്ക് സി.പി.ഐ മാര്‍ച്ച് നോട്ട് പിന്‍വലിക്കലിലൂടെ ദുരിതത്തിലായ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍െറ ഭാഗമായി ജില്ല കമ്മിറ്റി എസ്.ബി.ഐ പ്രധാന ബ്രാഞ്ചിലേക്ക് മാര്‍ച്ച് നടത്തി. ജില്ല സെക്രട്ടറി ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി കുന്നത്ത്, ചന്ദ്രഹാസ ഷെട്ടി, പി.കെ. നാസര്‍, എലിസബത്ത് എന്നിവര്‍ സംസാരിച്ചു. നാദാപുരത്ത് ഇ.കെ. വിജയന്‍ എം.എല്‍.എ, വടകരയില്‍ സോമന്‍ മുതുവന, കൊയിലാണ്ടിയില്‍ ഇ.കെ. അജിത്ത്, കുറ്റ്യാടിയില്‍ പി. സുരേഷ് ബാബു, പേരാമ്പ്രയില്‍ കെ.കെ. ബാലന്‍, കൊടുവള്ളിയില്‍ പി.കെ. കണ്ണന്‍, തിരുവമ്പാടിയില്‍ പി.എ. സെബാസ്റ്റ്യന്‍, ബേപ്പൂരില്‍ റീന മുണ്ടങ്ങോട്ട്, ഫറോക്കില്‍ പിലാക്കാട്ട് ഷണ്‍മുഖന്‍, കുന്ദമംഗലത്ത് കെ.ജി. പങ്കജാക്ഷന്‍, എലത്തൂരില്‍ കെ.കെ. പ്രദീപ്കുമാര്‍ എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബദല്‍ സംവിധാനം ഒരുക്കണം- പെന്‍ഷന്‍കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ബദല്‍ സംവിധാനമൊരുക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പി.പി. പ്രഭാകരക്കുറുപ്പ് അധ്യക്ഷതവഹിച്ചു. പി.എം. അബ്ദുറഹ്മാന്‍, കെ.സി. ഗോപാലന്‍, കെ.എം. ചന്ദ്രന്‍, സി. വിഷ്ണുനമ്പൂതിരി, പി.എം. കുഞ്ഞുമുത്തു, എം. ശ്രീമതി, എം. വാസന്തി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി വി. സദാനന്ദന്‍ സ്വാഗതവും കെ. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം -തൊഴിലാളികള്‍ നോട്ട് പ്രതിസന്ധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് (എസ്.ടി.യു) ആവശ്യപ്പെട്ടു. ടി.വി. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. യു. പോക്കര്‍, കുന്നുമ്മല്‍ അഹമ്മദ് കോയ, ഗഫൂര്‍ വിരുപ്പില്‍, വി. റിയാസ്, സി.വി. ഇസ്മയില്‍, മുസ്തഫ കൊമ്മേരി, ഹംസക്കോയ, ജഹാംഗീര്‍ മുണ്ടോളി, ഇ.പി. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.