കൊടുവള്ളി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനായി ജനങ്ങളുടെ നെട്ടോട്ടം തുടരുന്നു. അവശ്യ ചെലവിനുപോലും പണം തികയാതെ താളംതെറ്റിയിരിക്കുകയാണ് ജനജീവിതം. നാട്ടിന്‍പുറങ്ങളിലടക്കം സാമ്പത്തിക പ്രതിസന്ധിമൂലം വ്യാപാരമേഖലയും നിര്‍മാണമേഖലയും സ്തംഭനത്തിലേക്ക് കടന്നിരിക്കുകയാണ്. കൈയിലുള്ള പണം മാറിയെടുക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്ത്രീകളടക്കമുള്ളവര്‍ വിവിധ ബാങ്കുകള്‍ക്കും പോസ്റ്റ്ഓഫിസുകള്‍ക്കു മുന്നിലും കാത്തുനില്‍ക്കുകയാണ്. പലര്‍ക്കും ആദ്യദിവസം വരിനിന്നാല്‍ രണ്ടാമത്തെ ദിവസത്തേക്ക് ടോക്കണ്‍ നല്‍കി പറഞ്ഞയക്കുന്നതിനാല്‍ രണ്ടു ദിവസത്തെ അധ്വാനമാണ് അനുഭവിക്കുന്നത്. രാവിലെ ആറു മുതല്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് നിത്യവുമുള്ളത്. എ.ടി.എമ്മുകളില്‍ ദിവസം രണ്ടു തവണയെങ്കിലും ബാങ്കുകള്‍ പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കകം ഇത് കാലിയാകുന്നു. നിത്യച്ചെലവിനുപോലും ആളുകളുടെ കൈയില്‍ പണമില്ലാതായതോടെ നിര്‍മാണമേഖലയും അസാധുവായ നോട്ടുകള്‍ മാറിക്കിട്ടാന്‍ പ്രയാസപ്പെടുന്നതിനാല്‍ വ്യാപാരമേഖലയും സ്തംഭനത്തിലേക്ക് കടന്നിട്ടുണ്ട്. കൊടുവള്ളിയിലടക്കം വിവിധ ഭാഗങ്ങളില്‍ സ്വര്‍ണവ്യാപാരികളടക്കമുള്ളവര്‍ കടകള്‍ അടച്ചിടേണ്ട സ്ഥിതിയിലത്തെി. നാട്ടിന്‍പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളില്‍ പണമിടപാട് നടക്കാത്തതും സാധാരണക്കാരെ കുഴക്കിയിട്ടുണ്ട്. കര്‍ഷകരടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ ഇത്തരം ബാങ്കുകളിലായതിനാല്‍ ഇവര്‍ക്ക് പണം മാറ്റിയെടുക്കാന്‍ കഴിയുന്നില്ല. ഇതിന് മറ്റു ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് വന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.