കോഴിക്കോട്: തകര്‍ന്നുകിടക്കുന്ന മാക്കോലത്ത് റോഡ് പ്രവൃത്തി തുടങ്ങിയതിന്‍െറ പിറ്റേന്ന് സി.പി.എം പ്രവര്‍ത്തകരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് നിര്‍ത്തിവെച്ചതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം ദിവസങ്ങളായി തടസ്സത്തില്‍. കഴിഞ്ഞ ബുധനാഴ്ച പ്രവൃത്തി തുടങ്ങിയ പാളയം വാര്‍ഡിലെ കോറണേഷന്‍ തിയറ്ററില്‍നിന്ന് കോട്ടപ്പറമ്പ് ആശുപത്രി ഭാഗത്തേക്കുള്ള മാക്കോലത്ത് റോഡിന്‍െറ പ്രവൃത്തിയാണ് വ്യാഴാഴ്ച നിര്‍ത്തേണ്ടിവന്നത്. റോഡ് പ്രവൃത്തിക്കായി കുഴി കീറിയതിനാല്‍ ഗതാഗതം തടസ്സമായതുമൂലം ബുദ്ധിമുട്ടിലായത് ഇവിടെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ്. റോഡുപണി മുടങ്ങിയതറിയാതെ നിരവധി പേരാണ് പാവമണി റോഡില്‍നിന്ന് മാക്കോലത്ത് റോഡിലത്തെി തിരിച്ചുമടങ്ങുന്നത്. കോര്‍പറേഷന്‍െറ പ്ളാന്‍ ഫണ്ടില്‍നിന്ന് 18.75 ലക്ഷം രൂപ ചെലവിട്ടാണ് റോഡുപണി തുടങ്ങിയത്. തകര്‍ന്നുകിടക്കുന്ന റോഡിന്‍െറ തുടക്കഭാഗം ടാര്‍ ചെയ്യുക, അവശേഷിക്കുന്ന ഭാഗം കോണ്‍ക്രീറ്റിട്ട് നിരത്തുക, റോഡിനുസമീപമുള്ള ഓടകള്‍ നവീകരിക്കുക തുടങ്ങിയവയായിരുന്നു പദ്ധതിയിലുള്‍പ്പെട്ടത്. എന്നാല്‍, ഇതുകൂടാതെ കോട്ടപ്പറമ്പ് ആശുപത്രി ജങ്ഷനില്‍നിന്ന് മാക്കോലത്ത് ജങ്ഷനിലേക്കത്തെുന്ന ഓട വികസിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സി.പി.എം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സ്ഥലത്തത്തെിയത്. എന്നാല്‍, ഇതിനുള്ള പണം ഫണ്ടില്‍ തികയില്ളെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി അറിയിച്ചിരുന്നു. അതിനിടയില്‍ റോഡ് പ്രവൃത്തിയില്‍ അഴിമതിയുണ്ടെന്നാരോപിച്ച് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തത്തെി. വ്യാഴാഴ്ച രാവിലെ കരാറുകാരനും ജോലിക്കാരും എത്തി പണി തുടങ്ങിയപ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വന്നത്. എതിര്‍പ്പിനത്തെുടര്‍ന്ന് ഇവര്‍ ജോലി അവസാനിപ്പിച്ച് തിരിച്ചുപോവുകയായിരുന്നു. നിലവില്‍ വാഹനങ്ങളൊന്നും പ്രവേശിപ്പിക്കാനാവാത്ത വിധം റോഡിന്‍െറ നടുവില്‍ കലുങ്കിനായി വലിയ കുഴി കുഴിച്ചിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാന്‍ പ്രദേശത്തെ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിനിധികള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍െറ ചേംബറില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തുമെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.