വീടിന്‍െറ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു

കുറ്റിക്കാട്ടൂര്‍: പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മൂന്ന് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയിലെ അഡ്വ. റോയ് കട്ടക്കയത്തിന്‍െറ വീടിന്‍െറ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഒരു ബൈക്കും രണ്ടു സ്കൂട്ടറുകളുമാണ് കത്തിനശിച്ചത്. ഇദ്ദേഹത്തിന്‍െറ ഭാര്യ പൂവാട്ടുപറമ്പ് മുത്തൂറ്റ് ഫിനാന്‍സ് മാനേജര്‍ ലല്ലറ്റിന്‍െറ സുസുകി സ്വിഷ് സ്കൂട്ടര്‍ പൂര്‍ണമായി കത്തിനശിച്ചു. അഡ്വ. റോയ് കട്ടക്കയത്തിന്‍െറ ഹീറോ ഹോണ്ട പാഷന്‍ ബൈക്കും മുക്കം നിലേശ്വരം കിഴക്കേക്കണ്ടി മുഹമ്മദ് ഹാരിസിന്‍െറ ഹീറോ മൈസ്ട്രോ സ്കൂട്ടറുമാണ് ഭാഗികമായി നശിച്ചത്. മുഹമ്മദ് ഹാരിസിന്‍െറ ഭാര്യ നൗഷത്ത് ആനക്കുഴിക്കരയിലുള്ള സ്വന്തം വീട്ടിലേക്ക് വരുന്നവഴി സ്കൂട്ടര്‍ കേടായതിനെതുടര്‍ന്ന് റോയ് കട്ടക്കയത്തിന്‍െറ വീടിന്‍െറ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. ആനക്കുഴിക്കര-പരിയങ്ങാട് റോഡരികിലുള്ള വീട്ടില്‍ വ്യാഴാഴ്ച രാത്രി രണ്ടോടെയാണ് സംഭവം. തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന്‍െറ ശബ്ദം കേട്ട വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കാണുന്നത്. ബഹളംകേട്ട് ഓടിയത്തെിയ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച് വെള്ളിമാടുകുന്നില്‍നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സും മെഡിക്കല്‍ കോളജ് പൊലീസും ഉടന്‍ സ്ഥലത്തത്തെി. തീപിടിത്തത്തില്‍ കാര്‍പോര്‍ച്ചിനും വീടിന്‍െറ സിറ്റൗട്ടിനും കേടുപറ്റി. ലല്ലറ്റിന്‍െറ സ്കൂട്ടര്‍ പോര്‍ച്ചില്‍നിന്ന് പുറത്തേക്ക് വലിച്ചിട്ട് തീകൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഇതില്‍നിന്ന് തീപടര്‍ന്നാണ് മറ്റുള്ളവക്കും നാശമുണ്ടായതെന്ന് കരുതുന്നു. വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടനും എസ്.ഐ ഹബീബുല്ലയും സ്ഥലത്തത്തെി പരിശോധിച്ചു. വിരലടയാള-ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി. മുത്തൂറ്റ് സ്ഥാപനങ്ങളിലെ സമരാനുകൂലികളില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ലല്ലറ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.