കൊടുവള്ളി: പേര് മാറ്റവും ഫണ്ട് അനുവദിക്കാത്തതും പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഐ.എ.വൈ ഭവന നിര്‍മാണ പദ്ധതി പ്രതിസന്ധിയിലാക്കുന്നു. കൊടുവള്ളി ബ്ളോക്ക് പഞ്ചായത്തില്‍ മാത്രം 190 ഗുണഭോക്താക്കളാണ് പദ്ധതിക്കായി അപേക്ഷ നല്‍കിയത്. പട്ടികജാതി വിഭാഗത്തിന് വീടുവെക്കാന്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ മൂന്ന് ലക്ഷമായും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അനുവദിച്ച രണ്ടര ലക്ഷം രൂപ മൂന്ന് ലക്ഷമാക്കിയും വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വര്‍ധിപ്പിച്ച തുക പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ നല്‍കുമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ് അധികൃതര്‍ പറഞ്ഞതെങ്കിലും പണം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ ഉത്തരവൊന്നും ലഭിച്ചിട്ടില്ളെന്ന് അധികൃതര്‍ പറയുന്നു. ഐ.എ.വൈ പദ്ധതിയുടെ പേര് മാറ്റി പി.എം.എ.വൈ പദ്ധതിയായി മാറുന്നതിനാല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ ആനുകൂല്യം നഷ്ടമാകുമോയെന്നാണ് ഗുണഭോക്താക്കളുടെ ആശങ്ക. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍നിന്നും പണം ഉപയോഗിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണഘട്ടത്തിലായതിനാല്‍ പണം കണ്ടത്തൊന്‍ അവരും പ്രയാസപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.