കോഴിക്കോട്: ഒന്നാം ക്ളാസിലെ കുസൃതിക്കുരുന്നുകള്‍ക്ക് പഠനം രസകരവും ലളിതവുമാക്കാന്‍ ഡിജിറ്റല്‍ ഗെയിം. കാന്‍ഡി കിഡ്സ് എന്ന പേരിലുള്ള ഡിജിറ്റല്‍ ഗെയിം കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും എസ്.ഐ.ഇ.ടിയുടെ അംഗീകാരത്തോടെ വിതരണത്തിനൊരുങ്ങുകയാണ്. എലത്തൂര്‍ സേതുസീതാറാം എ.എല്‍.പി സ്കൂളിലെ ഒന്നാംക്ളാസ് അധ്യാപകനായ മുഹമ്മദ് ബഷീര്‍ നരിക്കുനിയാണ് ഗെയിം വികസിപ്പിച്ചത്. സ്കൂളിലെ വിദ്യാര്‍ഥികളില്‍ രണ്ടു വര്‍ഷത്തോളം ഗെയിം പ്രാവര്‍ത്തികമാക്കിയിരുന്നു. കമ്പ്യൂട്ടര്‍, ടാബ്ലെറ്റ്, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഗെയിം നിര്‍മാണത്തിന് ഉപയോഗിച്ചത്. വിദേശ ഗെയിം ഡെവലപ്പര്‍മാരുടെ ക്ളാസുകള്‍ ഓണ്‍ലൈന്‍ വഴി പരിശീലിച്ച ബഷീര്‍ നാലു വര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പാലക്കാട് ഡയറ്റ് ലെക്ചറര്‍ പി. നിഷയുടെ അക്കാദമിക് മേല്‍നോട്ടത്തില്‍ മലപ്പുറം ചെറുവട്ടൂര്‍ എം.ഐ.എ.എം.യു.പി സ്കൂള്‍ അധ്യാപകരായ ഇസ്ഹാഖലി, അലി അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആനിമേറ്റഡ് ടെക്സ്റ്റ് സീഡിയും കാന്‍ഡി കിഡ്സ് സീഡിയോടൊപ്പം വിതരണം ചെയ്യും. സി.എ.യു.പി പരിയാപുരം സ്കൂളിലെ സുഗതന്‍ സ്ക്രിപ്റ്റ് തയാറാക്കിയ ഈ പ്രോജക്ടിന്‍െറ പിന്നില്‍ 15ഓളം വിദഗ്ധരായ ആനിമേറ്റര്‍മാരും അധ്യാപകരും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു മണിക്കൂര്‍ നീണ്ട ആനിമേഷന്‍, ആക്ടിവിറ്റികള്‍ എന്നിവ ഉള്‍പ്പെട്ട സീഡിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവൃത്തിയും മുഹമ്മദ് ബഷീറാണ് ചെയ്തത്. കഴിഞ്ഞ മേയില്‍ നടന്ന അധ്യാപക പരിശീലനത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ഒന്നാംക്ളാസ് അധ്യാപകര്‍ക്കും പ്രോജക്ട് പരിചയപ്പെടുത്തിയിട്ടുണ്ട്. പുതുതലമുറയില്‍ പെട്ടവര്‍ സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ സമര്‍ഥമായി കൈകാര്യം ചെയ്യുമെന്നതിനാല്‍ നിലവിലുള്ള ആനിമേഷന്‍ വിഡിയോകളില്‍നിന്നു വ്യത്യസ്തമായി വിനോദത്തോടൊപ്പം വിജ്ഞാനവും പകരുക എന്ന ലക്ഷ്യവുമായാണ് കാന്‍ഡി കിഡ് വികസിപ്പിച്ചതെന്ന് മുഹമ്മദ് ബഷീര്‍ പറയുന്നു. ആക്ടിവിറ്റീസ്, അനിമേറ്റഡ് വിഡിയോ, പസില്‍, പിക്ചര്‍ ഡിക്ഷനറി, ഗെയിംസ് തുടങ്ങിയവയാണ് കാന്‍ഡി കിഡിലുള്ളത്. 2013ല്‍ കോഴിക്കോട് ഡയറ്റിന്‍െറ എയ്ഞ്ചല്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിശീലനപരിപാടിയില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് ഡയറക്ടര്‍ ഡോ. ജയരാജിന്‍െറ നിര്‍ദേശാനുസരണമാണ് ഒന്നാംക്ളാസിലെ പാഠഭാഗങ്ങള്‍ക്ക് ഊന്നല്‍നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെബ്സൈറ്റ്, ആപ്പുകള്‍ എന്നിവ വഴി ഗെയിം സീഡി കേരളത്തിലെ മുഴുവന്‍ ഒന്നാംക്ളാസ് വിദ്യാര്‍ഥികളിലേക്കും സൗജന്യമായി എത്തിക്കാന്‍ സ്പോണ്‍സര്‍മാരെ തേടുകയാണ് സ്കൂള്‍ അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.