കോഴിക്കോട്: സ്നേഹസ്പര്‍ശത്തില്‍ കൈകോര്‍ക്കാനായി കുട്ടികള്‍ ഒരേ മനസ്സോടെ ‘സ്നേഹ പട്ടങ്ങള്‍’ കടപ്പുറത്തെ നീലാകാശത്തിലേക്ക് ഉയര്‍ത്തി. ഉയര്‍ന്നുപൊങ്ങിയ പട്ടത്തിനൊപ്പം വൃക്ക രോഗികളെ സഹായിക്കാനുള്ള സന്ദേശമാണ് വിദ്യാര്‍ഥികളിലേക്കത്തെിയത്. സൗഹൃദമത്സരമായിരുന്നെങ്കിലും പ്രായഭേദമന്യേ എല്ലാവരും വാശിയോടെ പട്ടംപറത്തി. സ്നേഹസ്പര്‍ശം കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയും ജില്ല പഞ്ചായത്തും സംയുക്തമായി നടത്തുന്ന വിഭവസമാഹരണത്തിന്‍െറ പ്രചാരണാര്‍ഥം വണ്‍ ഇന്ത്യ കൈറ്റ് ടീമുമായി ചേര്‍ന്നാണ് കടപ്പുറത്ത് സൗഹൃദ പട്ടംപറത്തല്‍ മത്സരം നടത്തിയത്. ജില്ലയിലെ ഏഴ് സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ പൊതുജനങ്ങളും പങ്കാളികളായി. പരപ്പില്‍ എം.എം.എച്ച്.എസ്.എസ്, കാലിക്കറ്റ് ഗേള്‍സ് സ്കൂള്‍, കുറ്റിച്ചിറ സ്കൂള്‍, പ്രോവിഡന്‍സ് ഗേള്‍സ് സ്കൂള്‍, ഹിമായത്ത് സ്കൂള്‍, സെന്‍റ് ജോസഫ് സ്കൂള്‍, ആംഗ്ളോ ഇന്ത്യന്‍സ് ഗേള്‍സ് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നായി 30ഓളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയും ചേര്‍ന്ന് പട്ടംപറത്തല്‍ ഉദ്ഘാടനം ചെയ്തു. പത്തുലക്ഷം രൂപ സ്വരൂപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൊസൈറ്റി ചെയര്‍മാന്‍കൂടിയായ ബാബു പറശ്ശേരി പറഞ്ഞു. ലോക പട്ടംപറത്തല്‍ മത്സരത്തില്‍ വിജയിച്ച അബ്ദുല്ല മാളിയേക്കലിന്‍െറ നേതൃത്വത്തിലാണ് പട്ടംപറത്തല്‍ നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടങ്ങാട്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ടി.വി. ചന്ദ്രഹാസന്‍, സക്കീര്‍ കായലം, സുബൈര്‍ മണലൊടി, സി.എ. ആലിക്കോയ, ടി.എം. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. കോര്‍പറേഷന്‍, വടകര, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നവംബര്‍ 27നും മറ്റു സ്ഥലങ്ങളില്‍ നവംബര്‍ 13നുമാണ് ധനസമാഹാരണത്തിനായി ഓരോ വീടുകളിലുമത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.