മുക്കം: മലയോരമേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്ങാടികളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ മുക്കം പൊലീസ് പിടികൂടി. അമ്പലകണ്ടി എലത്തൂര്‍ കോളനിയില്‍ താമസിക്കുന്ന എലത്തൂര്‍ ഷരീഫ് (44) ആണ് പിടിയിലായത്. വര്‍ഷങ്ങളായി കഞ്ചാവ് വില്‍പന തൊഴിലാക്കിയയാളാണ് ഷരീഫ്. പൊലീസിന്‍െറ നോട്ടപ്പുള്ളിയായിരുന്നു ഇയാള്‍. അതിനിടെയാണ് ബുധനാഴ്ച മാമ്പറ്റ കാര്‍ത്തിക കല്യാണമണ്ഡപത്തിന് സമീപം ഷരീഫ് കഞ്ചാവ് വില്‍ക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു കിലോ 225 ഗ്രാം കഞ്ചാവുമായി പിടിയിലാവുകയായിരുന്നു. കൊടുവള്ളി, മുക്കം, താമരശ്ശേരി, ഓമശ്ശേരി, എന്‍.ഐ.ടി, കെ.എം.സി.ടി പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ മൊത്തമായി ഏജന്‍റുമാര്‍ക്കും ചില്ലറയായി ഇയാള്‍ ഒറ്റക്കും വില്‍പന നടത്തിവരികയായിരുന്നെന്ന് മുക്കം എസ്.ഐ സനല്‍രാജ് പറഞ്ഞു. പരിശോധനയില്‍ എസ്.ഐ സലിം, എ.എസ്.ഐ വേണുഗോപാല്‍ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷരീഫിനെ റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.