എലിയോട്ടുമലയിലെ ഇരുമ്പയിര് ഖനനം; സര്‍വേ ആരംഭിച്ചു

അത്തോളി: വന്‍തോതില്‍ ഇരുമ്പയിരുണ്ടെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടത്തെിയ തലക്കുളത്തൂര്‍ പഞ്ചായത്തിലെ എലിയോട്ടുമലയില്‍ വീണ്ടും ഇരുമ്പയിര് ഖനനത്തിന് സര്‍വേ ആരംഭിച്ചു. ഇതിന് മുന്നോടിയായി മഹാരാഷ്ട്രയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഹൈഡ്രോളിക് മണ്ണു പരിശോധന യന്ത്രമത്തെിച്ച് പരിശോധന ആരംഭിച്ചു. 300 ഏക്കറോളം വിസ്തൃതിയുള്ള മലയിലാണ് ഖനനത്തിന് സാധ്യത പരിശോധിക്കുന്നത്. ഈ മേഖലയിലെ ആറിടത്താണ് ഡ്രഡ്ജിങ് നടത്തി സര്‍വേ നടക്കുന്നത്. 20 മീറ്റര്‍ താഴ്ചയിലാണ് ഇപ്പോള്‍ പാറ തുരക്കുന്നത്. മലയില്‍ എത്ര ആഴത്തില്‍ ഇരുമ്പയിരുണ്ടെന്നാണ് സര്‍വേയില്‍ പ്രധാനമായും പരിശോധിക്കുന്നത്. ഇങ്ങനെ ശേഖരിച്ച മണ്ണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ലാബിലേക്ക് പരിശോധനക്കയക്കും. മാര്‍ച്ചോടെ സര്‍വേ പൂര്‍ത്തിയാക്കി ജി.എസ്.ഐ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരിക്കും ഇവിടെ ഖനനം നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. നിലവില്‍ സ്വകാര്യവ്യക്തികളുടെ കൈവശമാണ് എലിയോട്ടുമല. ധാരാളം കുരങ്ങന്മാരുള്ള വള്ളിക്കാട്ട്കാവും വറ്റാത്ത തീര്‍ഥവും അപൂര്‍വ ഒൗഷധഗുണമുള്ള സസ്യങ്ങളുള്ള വനമേഖലയാണിത്.തലക്കുളത്തൂര്‍ പഞ്ചായത്തിന്‍െറ നെല്ലറയായ അന്നശ്ശേരി, എടക്കര, കൊടിച്ചിപ്പാറ, അത്തോളി പഞ്ചായത്തിലെ കൊളക്കാട്, നന്മണ്ട പഞ്ചായത്തിലെ മുന്നൂര്‍ക്കയ്യില്‍ എന്നിവിടങ്ങളിലെ വയലുകളും വറ്റാത്ത ജലസ്രോതസ്സുകളും ഈ മലയുടെ പ്രത്യേകതയാണ്. 1968ലാണ് എലിയോട്ടുമലയില്‍ ഇരുമ്പയിരിന്‍െറ സാന്നിധ്യം കണ്ടത്തെിയത്. 19.2 മില്യണ്‍ ടണ്‍ ഇരുമ്പയിര് ഉണ്ടെന്നായിരുന്നു കണ്ടത്തെല്‍. അന്ന് മലയുടെ മുകള്‍ഭാഗത്ത് 15ഓളം ഇടങ്ങളിലായി 50 മീറ്ററോളം താഴ്ചയിലായിരുന്നു ഡ്രഡ്ജിങ് നടത്തിയിരുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് എലിയോട്ടുമല സന്ദര്‍ശിച്ച് ഖനനത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഖനനം ലാഭകരമല്ളെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നുവത്രെ. ഖനനരംഗത്ത് സ്വകാര്യമേഖലക്ക് പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സര്‍ക്കാര്‍ ദേശീയ ഖനനനയത്തിന് അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ഈ നയത്തിന്‍െറ ചുവടുറപ്പിച്ച് സ്വകാര്യമേഖലയില്‍ ഖനനത്തിന് അനുമതി നല്‍കാന്‍ ലക്ഷ്യമിട്ടാണ് നടപടി. മലയുടെ ഒരുഭാഗത്ത് നേരത്തേ നടന്ന ചെങ്കല്‍ ഖനനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ചെങ്കല്‍ ഖനനം, ആഴത്തില്‍ കുടിയെടുത്തുള്ള സര്‍വേ, ഇരുമ്പയിര് ഖനനം എന്നിവ നടന്നാല്‍ വള്ളിക്കാട്ട്കാവിലെ നീരുറവയും ദേവസ്വം വനവും ഇല്ലാതാവുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.