നടുവണ്ണൂര്‍: വാഹനാപകടം തുടര്‍ക്കഥയായ നടുവണ്ണൂര്‍ സംസ്ഥാന പാതാ വളവില്‍ വീണ്ടും അപകടം. കുടുംബം സഞ്ചരിച്ച കാറും പിക്അപ് വാനും കൂട്ടിയിടിച്ചാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. അപകടത്തില്‍ പിക്അപ് വാന്‍ ഡ്രൈവര്‍ കാവുന്തറയിലെ ഏച്ചിമലയില്‍ അഭിലാഷിന് (38) പരിക്കേറ്റു. അഭിലാഷിനെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന പിക്അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറില്‍ സഞ്ചരിച്ചവര്‍ക്കും നിസ്സാര പരിക്കേറ്റു. പെട്ടെന്നുള്ള വളവ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇവിടെ അധികൃതര്‍ സ്ഥാപിച്ച അപകടസൂചനാ ബോര്‍ഡുകള്‍ ഫലം ചെയ്യുന്നില്ല. ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.