കാക്കിക്കുള്ളിലെ കനിവറിഞ്ഞ് തണല്‍ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍

വടകര: കാക്കിക്കുള്ളിലെ കനിവറിഞ്ഞ് വടകര തണല്‍ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. കേട്ടറിഞ്ഞ പൊലീസിനെ അവര്‍ അടുത്തറിഞ്ഞു. ഒപ്പം, സ്നേഹവും കരുതലും അനുഭവിച്ചു. രാവിലെ 11.30ന് തണലിലെ 15വിദ്യാര്‍ഥികളാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം വടകര റൂറല്‍ എസ്.പി. ഓഫിസിലത്തെിയത്. നേരത്തേതന്നെ പൊലീസിനെ കുറിച്ച് ക്ളാസ് മുറികളില്‍നിന്നും സിനിമകളില്‍നിന്നും അറിഞ്ഞവര്‍ക്ക് നേരിട്ട് കണ്ടപ്പോള്‍ ആഹ്ളാദം അടക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികളെ റൂറല്‍ എസ്.പി. പ്രജീഷ് കുമാര്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്. ഇത്തരം കുട്ടികളെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് എസ്.പി പറഞ്ഞു. വടകര തണലിന്‍െറ പ്രവര്‍ത്തനം നേരത്തേ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നാടാകെ ഒപ്പം നില്‍ക്കേണ്ടതാണെന്നും എസ്.പി പറഞ്ഞു. ഒരു മണിക്കൂറോളം വിദ്യാര്‍ഥികള്‍ അവിടെ ചെലവഴിച്ചു. രക്ഷിതാക്കള്‍ക്ക് എല്ലാവിധ പിന്തുണയും പൊലീസ് അറിയിച്ചു. തണല്‍ സ്പെഷല്‍ സ്കൂളില്‍ 129 വിദ്യാര്‍ഥികളാണുള്ളത്. തീര്‍ത്തും സൗജന്യമായാണിവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കൊപ്പം നഗരസഭാ കൗണ്‍സിലര്‍ ടി.ഐ. നാസര്‍, പ്രധാനാധ്യാപകന്‍ നദീര്‍, അധ്യാപികമാരായ സ്മിത, നിഖില്‍ദാസ്, നയന, പി.ടി.എ കമ്മിറ്റി അംഗം പ്രവീണ, രേഖ, മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.