കോഴിക്കോട്: കല്യാണാലോചനയുടെ പേരില്‍ വീട്ടിലത്തെിയയാള്‍ വയോധികയെ കബളിപ്പിച്ച് വീട്ടില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കുതിരവട്ടം ശ്രീലക്ഷ്മി വീട്ടില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍െറ വീട്ടില്‍നിന്നാണ് 86കാരിയെ കബളിപ്പിച്ച് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ മകനുവേണ്ടി നല്‍കിയ വൈവാഹിക പരസ്യത്തില്‍നിന്ന് വിലാസം മനസ്സിലാക്കി വിവാഹാലോചനയുമായി പലതവണ വീട്ടിലത്തെിയിരുന്ന ആളാണ് കവര്‍ച്ച നടത്തിയത്. വൃദ്ധ തനിച്ചായസമയത്ത് വീട്ടിലത്തെിയയാള്‍ അവരെ ചൂടുവെള്ളം വേണമെന്ന് ആവശ്യപ്പെട്ട് സൂത്രത്തില്‍ അകത്തേക്കയച്ച് അലമാരിയില്‍നിന്ന് ആഭരണങ്ങള്‍ കവരുകയായിരുന്നു. കവര്‍ച്ച നടന്നയുടനെ മകളും ഭര്‍ത്താവും എത്തിയെങ്കിലും കവര്‍ച്ച നടത്തിയയാള്‍ രക്ഷപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.