വടകര ലിങ്ക് റോഡ് അശാസ്ത്രീയ നിര്‍മാണം യാത്രക്കാരെ വലക്കുന്നു

വടകര: വടകര ലിങ്ക് റോഡിന്‍െറ അശാസ്ത്രീയ നിര്‍മാണരീതി യാത്രക്കാരെ വലക്കുന്നു. കോടികള്‍ മുടക്കി പണിത ലിങ്ക് റോഡില്‍ ചെറിയ മഴ പെയ്താല്‍ത്തന്നെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് വെള്ളം കെട്ടിനില്‍ക്കുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഒരു കി.മീറ്ററില്‍ താഴെ ദൂരമുള്ള റോഡില്‍ പത്തിലേറെ കൊടുംവളവുകളാണുള്ളത്. നിലവില്‍ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ല. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങുന്നത് പതിവാണ്. ഈ റോഡ് തുറന്നുകൊടുത്തതിനുശേഷം മൂന്നുപേര്‍ അപകടത്തില്‍ മരിച്ചു. ഇതത്തേുടര്‍ന്ന്, വിവിധ സംഘടനകള്‍ റോഡിന്‍െറ അശാസ്ത്രീയ നിര്‍മ്മാണരീതിക്കെതിരെ പ്രതിഷേധവുമായി രംഗത്തത്തെി. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു സമയത്ത് നഗരസഭയില്‍ ഇരുമുന്നണികളും പ്രകടനപത്രികയില്‍ ലിങ്ക് റോഡിന്‍െറ പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം കൗണ്‍സില്‍ യോഗങ്ങളിലും ഇത് ചര്‍ച്ചയായി. റോഡിനെക്കുറിച്ച് പഠിച്ച് ഉടന്‍ പരിഹാരം കാണുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞിരുന്നു. ഇരുവശങ്ങളിലും നടപ്പാതയും തെരുവുവിളക്കുകളും സ്ഥാപിച്ച് ഉന്നതനിലവാരമുള്ള റോഡായിട്ടും ഇപ്പോഴും ഒരുവശത്തുകൂടി മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. പാര്‍ക്കിങ്ങിനായാണ് പ്രധാനമായും റോഡ് ഉപയോഗിക്കുന്നത്. ഇരുവശത്തു കൂടിയും ഗതാഗതം അനുവദിച്ചാല്‍ അത്, ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. അത്തരത്തിലുള്ള കൊടുംവളവുകളാണിവിടെയുള്ളത്. വളവുകള്‍ നിവര്‍ത്തുക പുതിയ സാഹചര്യത്തില്‍ അസാധ്യമാണുതാനും. റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ പലരുടെയും ഭൂമി സംരക്ഷിക്കാനാണ് റോഡില്‍ വളവുകള്‍ വന്നതെന്നാണ് ആക്ഷേപം. വടകര മാര്‍ക്കറ്റ് റോഡിലും എടോടി റോഡിലും അനുദിനം വാഹനത്തിരക്കേറുമ്പോള്‍ ഇതിന് ബദലായി ഉപയോഗിക്കാവുന്ന പാതയാണ് നാട്ടുകാര്‍ക്ക് തലവേദനയായിരിക്കുന്നത്. മഴക്കാലത്ത് പൊതുവെ അപകടസാധ്യതയുള്ള റോഡില്‍ വെള്ളക്കെട്ടുകൂടി വരുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.