പെണ്‍വോട്ടിന്‍െറ കരുത്തുകാണിച്ച് കുന്നുമ്മക്കര ബൂത്ത്

കോഴിക്കോട്: വടകര മണ്ഡലത്തില്‍ ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കര എ.എല്‍.പി സ്കൂളിലെ രണ്ട് ബൂത്തുകള്‍ ശ്രദ്ധേയമായത് പെണ്‍വോട്ടര്‍മാരുടെ സാന്നിധ്യത്താലാണ്. ആര്‍.എം.പി, കെ.കെ. രമ, ടി.പി. ചന്ദ്രശേഖരന്‍ വധം തുടങ്ങി വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയങ്ങളാല്‍ പ്രാധാന്യംനേടിയ ഒഞ്ചിയം മേഖലയിലാണ് ഈ ബൂത്ത്. ഉച്ചക്ക് ഒരു മണിവരെ ഈ ബൂത്തുകളില്‍ ഏറ്റവുംകൂടുതല്‍ പോള്‍ ചെയ്തത് പെണ്‍ വോട്ടുകളായിരുന്നു. മണ്ഡലത്തിലെ 31ാം ബൂത്തില്‍ 552 പുരുഷന്മാരും 594 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 561 പേരാണ് ഉച്ചക്ക് ഒരുമണിയോടെ പോള്‍ ചെയ്തത്. ഇതില്‍ 70 ശതമാനവും സ്ത്രീ വോട്ടര്‍മാരായിരുന്നു. ഇതേ സ്കൂളിലെ 32ാം നമ്പര്‍ ബൂത്തിലെ 1149 വോട്ടര്‍മാരില്‍ 517 പുരുഷന്മാരും 632 സ്ത്രീകളുമാണ്. ഇവിടെയും ഉച്ചയോടെ പോള്‍ ചെയ്ത 57.25 ശതമാനത്തില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.