രാവിലത്തെന്നെ സ്വന്തം വോട്ടുറപ്പിച്ച് എം.എല്‍.എമാരും സ്ഥാനാര്‍ഥികളും

കോഴിക്കോട്: ജില്ലയിലെ എം.എല്‍.എമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും രാവിലത്തെന്നെ അതതു ബൂത്തുകളിലത്തെി വോട്ട് ചെയ്തു. നിലവിലെ എം.എല്‍.എമാരില്‍ ഏറെപ്പേരും സ്വന്തം മണ്ഡലത്തിലോ മറ്റു മണ്ഡലങ്ങളിലോ സ്ഥാനാര്‍ഥിയാണ്. തെരഞ്ഞെടുപ്പങ്കം ചൂടുപിടിക്കുമ്പോഴേക്ക് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമാവാനാണ് പലരും തങ്ങളുടെ വോട്ടവകാശം രാവിലത്തെന്നെ വിനിയോഗിച്ചത്. ഏഴിനും ഒമ്പതിനും ഇടക്കാണ് പലരും വോട്ട് ചെയ്യാനത്തെിയത്. കോഴിക്കോട് സൗതിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി ഡോ. എം.കെ. മുനീര്‍ കോഴിക്കോട് നോര്‍ത്തിലെ സെന്‍റ് വിന്‍സന്‍റ് കോളനി സ്കൂളില്‍ ഒന്നാമനായി വോട്ട് ചെയ്തു. കോഴിക്കോട് നോര്‍ത് എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എ. പ്രദീപ്കുമാര്‍ വെസ്റ്റ്ഹില്‍ ചുങ്കം ജി.എല്‍.പി സ്കൂളില്‍ സ്വന്തം ചിഹ്നത്തില്‍ വോട്ടുചെയ്തു. ബേപ്പൂര്‍ എം.എല്‍.എ എളമരം കരീമിന് സൗത്തിലെ ദേവഗിരി സാവിയോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു വോട്ട്. കുറ്റ്യാടി എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.കെ. ലതിക വട്ടോളി സംസ്കൃതം ഹൈസ്കൂളില്‍ രണ്ടാമതായി വോട്ടു ചെയ്തു. കൊയിലാണ്ടി എം.എല്‍.എയും ഇടതുസ്ഥാനാര്‍ഥിയുമായ കെ. ദാസന്‍ സ്വന്തം മണ്ഡലത്തിലെ പുളിയഞ്ചേരി എല്‍.പി സ്കൂളില്‍ വോട്ടുചെയ്തു. കുന്ദമംഗലം എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.ടി.എ. റഹീം കൊടുവള്ളി ജി.എം.എല്‍.പി സ്കൂളിലാണ് വോട്ടുചെയ്തത്. വടകരയിലെ എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സി.കെ. നാണുവിന് വടകര ബി.എം ഹൈസ്കൂളില്‍ സ്വന്തം ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ സാധിച്ചു. നാദാപുരം എം.എല്‍.എയും ഇടതുസ്ഥാനാര്‍ഥിയുമായ ഇ.കെ. വിജയന്‍ കൊയിലാണ്ടി മണ്ഡലത്തിലെ കൊല്ലം യു.പി സ്കൂളിലാണ് വോട്ടുചെയ്തത്. കൊടുവള്ളി എം.എല്‍.എയും തിരുവമ്പാടിയിലെ യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിയുമായ വി.എം. ഉമ്മര്‍ താമരശ്ശേരി പള്ളിപ്പുറം എ.യു.പി സ്കൂളിലും, പേരാമ്പ്ര എം.എല്‍.എ കെ. കുഞ്ഞമ്മദ് പേരാമ്പ്ര ടൗണ്‍ എ.യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എലത്തൂര്‍ എം.എല്‍.എയും ഇടത് സ്ഥാനാര്‍ഥിയുമായ എ.കെ. ശശീന്ദ്രന് കണ്ണൂര്‍ ജില്ലയിലായിരുന്നു വോട്ട്. ധര്‍മടം മണ്ഡലത്തില്‍ ചൊവ്വ ധര്‍മസമാജം സ്കൂളില്‍ രാവിലെ വോട്ട് ചെയ്ത് ഉടന്‍ അദ്ദേഹം എലത്തൂരിലേക്ക് മടങ്ങി. തിരുവമ്പാടി എം.എല്‍.എ സി. മോയിന്‍കുട്ടിക്ക് കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരി വെഴുപ്പൂര്‍ എ.എല്‍.പി സ്കൂളിലായിരുന്നു വോട്ട്. ബാലുശ്ശേരി എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പുരുഷന്‍ കടലുണ്ടി കോഴിക്കോട് നോര്‍ത്തിലെ ചേവായൂര്‍ പ്രസന്‍േറഷന്‍ സ്കൂളില്‍ വോട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. കിഷന്‍ചന്ദിന് വോട്ടുചെയ്യാനായില്ല. സൗത്തിലെ ഇടത് സ്ഥാനാര്‍ഥി പ്രഫ. എ.പി. അബ്ദുല്‍വഹാബിന് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു വോട്ട്. രാവിലെ വോട്ടുചെയ്ത് ഇദ്ദേഹവും മണ്ഡലത്തില്‍ തിരിച്ചത്തെി. ബേപ്പൂരിലെ ഇടതു സ്ഥാനാര്‍ഥി വി.കെ.സി. മമ്മദ്കോയക്ക് മണ്ഡലത്തിലെ ചെറുവണ്ണൂര്‍ ഗവ. ഹൈസ്കൂളിലായിരുന്നു വോട്ട്. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ സ്കൂളിലും ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ. രമ മണ്ഡലത്തിലെ നെല്ലാശ്ശേരി എല്‍.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് എം.പി എം.കെ. രാഘവന്‍ നോര്‍ത് മണ്ഡലത്തിലെ മലാപ്പറമ്പ് മാതൃബന്ധു എല്‍.പി സ്കൂളിലും വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ മണ്ഡലത്തിലെ മുക്കാലി എല്‍.പി സ്കൂളിലുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിക്ക് കുന്ദമംഗലം മണ്ഡലത്തിലെ ഒളവണ്ണ കൂടത്തുംപാറ ജി.എല്‍.പി സ്കൂളിലായിരുന്നു വോട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.