നേരിയ സംഘര്‍ഷങ്ങള്‍, പൊലീസ് ലാത്തിവീശി

കോഴിക്കോട്: കനത്ത പോളിങ് നടന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നേരിയ സംഘര്‍ഷങ്ങള്‍. പയ്യോളി പുറക്കാട്, വടകര കണ്ണൂക്കര, വള്ളിക്കാട്, കാരശ്ശേരി, പന്നിക്കോട് എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിവീശി പ്രശ്നക്കാരെ വിരട്ടിയോടിച്ചു. പയ്യോളി പുറക്കാട് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. യു.ഡി.എഫ് പ്രവര്‍ത്തകരായ സനീര്‍ ചെമ്പ്രാട്ടില്‍, ലിനീഷ് തട്ടാരി, എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ സി.കെ. പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുറക്കാട് സൗത് എല്‍.പി സ്കൂളില്‍ വൈകിയത്തെിയ വോട്ടറെ അകത്തേക്ക് പ്രവേശിപ്പിച്ചതിനെ ചൊല്ലിയാണ് ഇരു വിഭാഗം തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസത്തെി ലാത്തിവീശി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. തിക്കോടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജീവന്‍ കൊടല്ലൂരിനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. വടകര മണ്ഡലത്തിലെ കണ്ണൂക്കര മാടാക്കരയില്‍ എസ്.ഡി.പി.ഐ- മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. ചുവരെഴുത്തിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ നേരത്തെയുള്ള സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയാണ് പുതിയ സംഭവം. വള്ളിക്കാട് വരിശ്യക്കുനി യു.പി സ്കൂളില്‍ കള്ളവോട്ട് ചെയ്യാനത്തെിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. നരിക്കുനി 108, 109 ബൂത്തുകളിലും നേരിയ സംഘര്‍ഷമുണ്ടായി. പാര്‍ട്ടിയുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ ബൂത്തിനു മുന്നില്‍ നിര്‍ത്തിയതിനെ ചൊല്ലി എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകരാണ് ബഹളം വെച്ചത്. ഓപണ്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലി പരപ്പില്‍ ജി.എല്‍.പി സ്കൂള്‍, എം.എം.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെപന്നിക്കോട് ജി.എല്‍.പി സ്കൂളിലെ 125, 126 ബൂത്തുകള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബൂത്തിന് മുന്നില്‍ ഇടത് പ്രവര്‍ത്തകര്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. മുക്കം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസത്തെി ലാത്തി വീശിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. കാരശ്ശേരി പാറത്തോട് ആരോഗ്യ ഉപകേന്ദ്രത്തിലെ 115ാം ബൂത്തില്‍ എല്‍.ഡി.എഫ് -യു.ഡി. എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആദ്യ മണിക്കൂറില്‍ തന്നെ ഇവിടെ 30 ഓളം പേര്‍ ഓപണ്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വീണ്ടും ചിലരെ ഓപണ്‍ വോട്ട് ചെയ്യിപ്പിക്കാനായി ഇടത് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസത്തെി രംഗം ശാന്തമാക്കി. പന്നിക്കോട് എ.യു.പി സ്കൂളില്‍ 128 നമ്പര്‍ ബൂത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെ മെല്ളെപ്പോക്കു കാരണം വോട്ടെടുപ്പ് ഏറെ വൈകി. സ്ത്രീകള്‍ അടക്കമുളള വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ തിരിച്ചുപോയ അവസ്ഥ വരെയുണ്ടായി. ചിലര്‍ രണ്ടും മൂന്നും തവണ വന്ന് കാത്തിരുന്നു തിരിച്ചുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.