വടകര: വോട്ടുനേടാന്‍ പതിനെട്ടടവും പയറ്റുന്ന സ്ഥാനാര്‍ഥികള്‍ വികസനത്തിന്‍െറ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിനേരിടുന്നവര്‍ക്ക് മുന്നില്‍ കുഴങ്ങുന്നു. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ അതിവേഗ റെയില്‍, ദേശീയപാത പദ്ധതികള്‍ ജനങ്ങളിലുണ്ടാക്കുന്ന ആശങ്ക ജനവിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായേക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയില്‍ സജീവമായി നിലനിന്ന വിഷയമായിരുന്നു ദേശീയപാത. ഇത്തവണ, അതിവേഗറെയില്‍ പദ്ധതിയും ഈ ഗണത്തില്‍പെടുന്നു. വെങ്ങളം മുതല്‍ അഴിയൂര്‍വരെ 42 കിലോമീറ്റര്‍ നീളുന്ന ദേശീയപാത വടകര, കൊയിലാണ്ടി മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദേശീയപാത വികസനത്തിന്‍െറ ഭാഗമായി സ്ഥലവും വീടും കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റും നഷ്ടപ്പെടുന്ന ആറായിരത്തോളം വരുന്ന കുടുംബങ്ങളുടെ വോട്ട് കിട്ടാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ തന്ത്രങ്ങള്‍ മെനയുന്നത്. എട്ടുവര്‍ഷം മുന്‍പാണ് ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍, 30 മീറ്ററില്‍ നാലുവരിപ്പാത മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പ്രഖ്യാപിച്ച് ദേശീയപാത കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍വേകള്‍ നടന്നുവെങ്കിലും ചെറുത്തുനില്‍പിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ 30 മീറ്ററില്‍ നാലുവരിപ്പാതയെന്ന കര്‍മസമിതി ആവശ്യം അംഗീകരിച്ച് നടപ്പിലാക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂവെന്ന് സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. അതിവേഗ റെയില്‍ പദ്ധതിക്കായി വടകര താലൂക്കില്‍ മാത്രം ആയിരത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരുമെന്നാണ് പറയുന്നത്. നിലവില്‍ നടത്തിയ സര്‍വേപ്രകാരം വടകര, കുറ്റ്യാടി നിയോജകമണ്ഡലങ്ങളില്‍പെട്ട അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട്, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. ഇതിനായി സ്ഥലം അടയാളപ്പെടുത്തിയതിനാല്‍ ഭൂമിവില്‍പനയോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കലോ നിലച്ച അവസ്ഥയിലാണ്. അതിവേഗ റെയില്‍പാത പദ്ധതിവിരുദ്ധ സമിതിയും തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ക്ക് വോട്ടില്ളെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.