കോഴിക്കോട്: മാധ്യമങ്ങള്‍ക്ക് ജയിക്കാനുള്ള ഒന്നായി തെരഞ്ഞെടുപ്പ് മാറിയെന്ന് സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ‘തെരഞ്ഞെടുപ്പിലെ ഫോര്‍ത്ത് എസ്റ്റേറ്റ്’ എന്നപേരില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന ധര്‍മങ്ങളെക്കുറിച്ച് കേരളീയം മാസികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തുറന്നചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ എന്താണോ സംഭവിക്കുന്നത് ആ വിഷയം മാത്രം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ടെലിവിഷന്‍ ഇലക്ഷനാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് മാധ്യമങ്ങള്‍ക്ക് ജയിക്കാന്‍വേണ്ടിയുള്ളതായി മാറി. ഒന്നിന്‍െറയും തുടര്‍ച്ചയില്ലാത്ത മാധ്യമസംസ്കാരമാണ് ഇന്നത്തേത്. ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആയുസ്സ്. നിമിഷനേരത്തേക്കുമാത്രം വാര്‍ത്തകള്‍ സൃഷ്ടിച്ച് സംഹരിക്കുന്ന രീതിയാണ് ഇപ്പോഴത്തേത്. സോമാലിയന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനോട് യോജിപ്പില്ല. ആദിവാസികളെ മുന്‍നിര്‍ത്തി വയനാടിന്‍െറയും അട്ടപ്പാടിയുടെയും അവസ്ഥ ആരുപറഞ്ഞാലും അത് സത്യമാണ്. ആദിവാസികളുടെ പ്രശ്നം ഒരു വസ്തുതയായി നിലനില്‍ക്കെ അതിനെ കണ്ടില്ളെന്നുനടിച്ച് വിമര്‍ശിക്കുന്നത് ഭരണഘടനാലംഘനമാണ്. സി.കെ. ജാനുവിനെ പിന്തുണക്കേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയാണ്. യഥാര്‍ഥത്തില്‍ ജാനുവിന് യു.ഡി.എഫും എല്‍.ഡി.എഫും നിരുപാധിക പിന്തുണനല്‍കി മന്ത്രിസഭയിലേക്ക് കൊണ്ടുവരണമായിരുന്നു. എന്നാല്‍, ആരും പിന്തുണക്കാതെവന്നപ്പോള്‍ മറുവിഭാഗം അവരെ ചൂഷണം ചെയ്ത് സ്ഥാനാര്‍ഥിയാക്കി. ഏതെങ്കിലുംവിധത്തില്‍ മോദിയോട് ചായ്്വുള്ളതുകൊണ്ടല്ല ഇത് പറയുന്നതെന്നും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിനുവേണ്ടി ജാനുവിനെ പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്‍ മോഡറേറ്ററായി. ദൃശ്യമാധ്യമങ്ങലുടെ ചര്‍ച്ചയും ബഹളവുമെല്ലാം തെരഞ്ഞെടുപ്പിനെ ഒരു വിനോദമാക്കിമാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജിലാണ് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നിലപാട് വ്യക്തമാക്കാറുള്ളതെങ്കില്‍ ഇന്നത് നവമാധ്യമങ്ങളിലേക്ക് മാറി. കോടികള്‍ ഒഴുകുന്ന പ്രവര്‍ത്തനമായി ഇന്ന് തെരഞ്ഞെടുപ്പ് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്. ശരത്ത് സ്വാഗതം പറഞ്ഞു. റോബിന്‍ കേരളീയം ആമുഖപ്രഭാഷണം നടത്തി. എന്‍.പി. ചെക്കുട്ടി, ഡോ. ഉമര്‍ തറമേല്‍, വിജയരാഘവന്‍ ചേലിയ, വി.പി. റജീന, കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.